ചെന്നൈ: അന്തരിച്ച മുന്മുഖ്യമന്ത്രി എം. കരുണാനിധിക്ക് സ്മാരകം നിർമ്മിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. മറീനാ കടൽക്കരയിലാണ് സ്മാരകം നിർമ്മിക്കുക. 2018 ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി അന്തരിച്ചത്. വലിയ നിയമപോരാട്ടത്തിലൂടെയാണ് മറീന കടൽക്കരയിൽ കരുണാനിധിക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്.

കരുണാനിധിയുടെ മൃതദേഹം മറീനയിൽ അടക്കാൻ സമ്മതിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ. പറഞ്ഞിരുന്നു. തുടർന്ന് സ്റ്റാലിൻ അവിടെ നേരിട്ടെത്തി പാർട്ടി നേതൃത്വവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സ്റ്റാലിൻ കോടതിയെ സമീപിച്ചു. അർധരാത്രി കോടതി ചേരുകയും പുലർച്ചെ, ഡി.എം.കെയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു. അണ്ണാ ദുരെ, എം.ജി.ആർ., ജയലളിത എന്നീ നേതാക്കൾക്ക് മറീനയിൽ സ്മാരകമുണ്ട്.