- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അമിത കൂലി ഈടാക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമായി; ഖത്തറിലെ എല്ലാ ടാക്‌സികളിലും ഇല്ക്ട്രോണിക് മീറ്റർ ഉടൻ
ദോഹ: ഖത്തറിലെ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമായി ഖത്തറിലെ എല്ലാ ടാക്‌സികളിലും ഇലക്ട്രോണിക് മീ്റ്റർ സ്ഥാപിക്കാൻ തീരുമാനമായി. ഹമദ് ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ച് ഓടുന്ന ടാക്‌സികളിലാണ് പുതിയ മീറ്ററുകൾ പരീക്ഷണാടി സ്ഥാനത്തിൽ ഘടിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞവർഷം നടപ്പാക്കിയ ഈ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്നും മിക
ദോഹ: ഖത്തറിലെ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമായി ഖത്തറിലെ എല്ലാ ടാക്‌സികളിലും ഇലക്ട്രോണിക് മീ്റ്റർ സ്ഥാപിക്കാൻ തീരുമാനമായി. ഹമദ് ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ച് ഓടുന്ന ടാക്‌സികളിലാണ് പുതിയ മീറ്ററുകൾ പരീക്ഷണാടി സ്ഥാനത്തിൽ ഘടിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞവർഷം നടപ്പാക്കിയ ഈ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതോടെയാണ് എല്ലാ ടാക്‌സികളിലും ഈ മീറ്റർ സ്ഥാപിക്കാൻ തീരുമാനമായത്.
കർവയുടെ കീഴിൽ സർവീസ് നടത്തുന്ന വിവിധ ഫ്രാഞ്ചൈസികളുടെ എല്ലാ ടാക്‌സികളിലും ഇലക്ട്രോണിക് മീറ്ററുകൾ സ്ഥാപിക്കുമെന്ന് ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു. മീറ്ററുകൾ സ്ഥാപിച്ചതിനെത്തുടർന്ന് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന പരാതികളിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽക്കൂടിയാണ് അടിയന്തരമായി എല്ലാ ടാക്‌സികളിലും മീറ്ററുകൾ സ്ഥാപിക്കുന്നത്.
പുതിയ മീറ്ററിന്റെ കേബിൾ ഊരി മാറ്റുകയോ മറ്റ് ക്രമക്കേട് വരുത്തുകയോ ചെയ്താൽ മൗവാസലാത്ത് ഓഫീസിൽ വിവരമറിയുന്ന തരത്തിലുള്ളതാണ് സംവിധാനം. ഇതിനായി മീറ്ററുകൾ ഇലക്‌ട്രോണിക് നെറ്റ്‌വർക്ക് സംവിധാനത്തിന് കീഴിൽ കൊണ്ടുവരും.