- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനടാങ്കറിന് തീപിടിച്ച് 143 പേർ വെന്തുമരിച്ചു; അപകടം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ; എൺപതോളം പേർക്ക് ഗുരുതര പരുക്ക്; അപകടത്തിൽപ്പെട്ട ടാങ്കർ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 143 പേർ മരിച്ചു.പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിലെ അഹമ്മദ്പുർ ഷർക്കിയയിലാണ് വൻ ദുരന്തമുണ്ടായത്.അപകടത്തിൽ എൺപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു പുലർച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറൻ പാക്ക് നഗരമായ മുൾട്ടാനിൽനിന്ന് 100 കീലോമീറ്റർ അകലെ ദേശീയ പാതയിലാണ് അപകടം നടന്നത്. തുറമുഖ നഗരമായ കറാച്ചിയിൽനിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലഹോറിലേക്ക് ഇന്ധനവുമായി പോകുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തിലായിരുന്ന ടാങ്കർ, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന. അപകടം നടന്നത് നഗരത്തിലെ തിരക്കേറിയ സ്ഥലത്തായത് മരണസംഖ്യ ഉയരാൻ കാരണമായി.ടാങ്കർ റിഞ്ഞതിനെ തുടർന്ന് ഇന്ധനടാങ്കറിൽ ചോർച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടം നടന്ന സ്ഥലത്ത് ചിലർ പുകവലിച്ചിരുന്ന
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 143 പേർ മരിച്ചു.പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിലെ അഹമ്മദ്പുർ ഷർക്കിയയിലാണ് വൻ ദുരന്തമുണ്ടായത്.അപകടത്തിൽ എൺപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു പുലർച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറൻ പാക്ക് നഗരമായ മുൾട്ടാനിൽനിന്ന് 100 കീലോമീറ്റർ അകലെ ദേശീയ പാതയിലാണ് അപകടം നടന്നത്. തുറമുഖ നഗരമായ കറാച്ചിയിൽനിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലഹോറിലേക്ക് ഇന്ധനവുമായി പോകുമ്പോഴായിരുന്നു സംഭവം.
അമിതവേഗത്തിലായിരുന്ന ടാങ്കർ, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന. അപകടം നടന്നത് നഗരത്തിലെ തിരക്കേറിയ സ്ഥലത്തായത് മരണസംഖ്യ ഉയരാൻ കാരണമായി.ടാങ്കർ റിഞ്ഞതിനെ തുടർന്ന് ഇന്ധനടാങ്കറിൽ ചോർച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടം നടന്ന സ്ഥലത്ത് ചിലർ പുകവലിച്ചിരുന്നതായും ഇതാകാം തീപിടിക്കാൻ കാരണമെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങൾപറയുന്നു.
അപകടത്തിനിടെ മറിഞ്ഞ ടാങ്കറിൽനിന്നും ഇന്ധനം ശേഖരിക്കാനായി ആളുകൾ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും പറയപ്പെടുന്നു. ആളുകൾ കൂടിനിൽക്കെ ടാങ്കർ പൊട്ടിത്തെറിച്ചതാണ് അപകടം ഇത്ര ഭീകരമാകാൻ കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഇന്ധനം ശേഖരിക്കുന്നതിനായി തിക്കിത്തിരക്കുകയായിരുന്നു. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ടാങ്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്‌നിക്കിരയായി. അപകടത്തിന് ഇരയായവരെ സഹായിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിട്ടുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.