ചൈന: ചൈനയിലെ ഹൈവേയിൽ ടാങ്കർ മറിഞ്ഞ് പൊട്ടിത്തെറി.പ്രകൃതി വാതകം നിറച്ച ടാങ്കർ റോഡിലേക്കു മറിഞ്ഞതാണ് വലിയൊരു പൊട്ടിത്തെറിക്കു വഴിയൊരുക്കിയത്. വിചാരിക്കാതെയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു, ആറു പേർക്ക് ഗുരുകതരമല്ലാത്ത മുറിവുകളുമുണ്ടെന്നാണ് റിപ്പോർട്ട്. ഞായറാഴ്‌ച്ചയാണ് ഹേബിയിൽ നിന്നും വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ടാങ്കർ പൊട്ടിത്തെറിക്കുമ്പോൾ ഒപ്പം നീല നിറത്തിലുള്ള കാറും അഗ്‌നിക്കിരയാകുന്നതായി കാണാം.ഡ്രൈവർ തന്റെ തോളു കൊണ്ട് ടാങ്കർ തള്ളി ഇടുമ്പോഴാണ് പുറകേ വരുന്ന കാറിൽ തീ പടരുന്നത്. തുടർന്ന് റോഡ് മുഴുവനായി ഒരു അഗ്‌നിഗോളം പോലെയാകുകയായിരുന്നു. വേറൊരു കാറും റോഡിന്റെ സമീപത്തായുള്ള മരങ്ങളും തീയിൽ അകപ്പെട്ടു. കാറിൽ നിന്നും യാത്രക്കാരൻ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതും പറ്റാവുന്നത്രയുമിടത്തോളം ഓടി രക്ഷപ്പെടുന്നതായും വീഡിയോയിൽ കാണാം. തീപിടുത്തമുണ്ടായപ്പോഴേക്കും കാർ തിരിക്കാൻ ശ്രമിക്കുകയും കുട്ടികളടക്കമുള്ള യാത്രക്കാർ നിലവിളിക്കുന്നുമുണ്ട്.

ചൈനീസ് ന്യൂഇയറിന്റെ ആരംഭത്തിലാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. ബെജിങ-ഹാർബിൻ എക്സപ്രസ്സിലാണ് അപകടം സംഭവിച്ചത്. ന്യൂ ഇയർറിനോടനുബന്ധിച്ച് തങ്ങളുടെ വീടുകളിലേക്കും മറ്റും വരുന്നവരുടെ തിരക്കാണ് എസ്പ്രസ്സിൽ.