- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുർ മേലെ ചൊവ്വയിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടം; റോഡിൽ നിന്നും തെന്നിമാറി മൺതിട്ടയിൽ ഇടിച്ച് നിന്നു; ചോർച്ച ഉണ്ടാകാത്തതിനാൽ അപകട ഭീതിയില്ല
കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയപാതയിലെ മേലെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കനത്ത മഴയിൽ റോഡിൽ നിന്നും തെന്നിമാറി റോഡിന്റെ വരുത്തുള്ള മൺതിട്ടയിൽ ഇടിച്ച് കയറുകയായിരുന്നു. പാചക വാതക ചോർച്ചയില്ലെന്നാണ് നിഗമനം.
കൊടുംവളവിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് വീഴാഞ്ഞത് കാരണം വൻ ദുരന്തം ഒഴിവായി. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഗതാഗതം വഴി തിരിച്ച് വിട്ടു. ഏതാനും ദിവസം മുമ്പാണ് ചാല ബൈപ്പാസ് റോഡിലും ടാങ്കർ ലോറി മറിഞ്ഞത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദനം മൂലം രണ്ട് ദിവസമായി കനത്ത മഴയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. മംഗളുരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പാചകവാതകം കയറ്റിപ്പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ
Next Story