- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേട്ടങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല; വിക്കിപീഡിയ പ്രൊഫൈലിൽ അതൃപ്തി പ്രകടിപ്പിച്ച് തനുശ്രീ ദത്ത; താൻ വെറും മോഡൽ മാത്രമല്ലെന്നും കുറിപ്പ്
മുംബൈ: തന്റെ വിക്കിപീഡിയ പ്രൊഫൈലിൽ അതൃപ്തി പ്രകടിപ്പിച്ച് തനുശ്രീ ദത്ത.അഭിനേത്രിയും സൗന്ദര്യ മത്സരവേദികളിലെ വിജയിയുമായ തന്നെ 'ഇന്ത്യൻ മോഡൽ' എന്നു മാത്രം വിശേഷിപ്പിച്ചതാണ് തനുശ്രീയെ ചൊടിപ്പിച്ചത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് തനുശ്രീ അതൃപ്തി പ്രകടമാക്കിയത്.
തന്റെ ചിത്രം പങ്കുവെച്ചതിനൊപ്പമാണ് ഇതേക്കുറിച്ച് നീണ്ട കുറിപ്പും തനുശ്രീ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്നെ അലട്ടുന്ന വിഷയം എന്ന ആമുഖത്തോടെയാണ് തനുശ്രീ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല തന്നെക്കുറിച്ചുള്ള വിക്കീപിഡിയ പ്രൊഫൈലാണ്.
അതിൽ തന്നെക്കുറിച്ചുള്ളതെല്ലാം തെറ്റാണെന്നും തന്റെ യോഗ്യതകളെ ഒഴിവാക്കി വെറും ഇന്ത്യൻ മോഡൽ എന്നുമാത്രമാണ് വിളിച്ചിരിക്കുന്നതെന്നും തനുശ്രീ കുറിക്കുന്നു. താനത് തിരുത്താൻ ശ്രമം നടത്തിയെങ്കിലും പഴയതുതന്നെയാണ് കാണുന്നത്. താൻ മിസ് ഇന്ത്യാ യൂണിവേഴ്‌സും ബോളിവുഡ് താരവുമാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യൻ മോഡൽ എന്നു വിളിക്കുന്നതെന്ന് അറിയില്ല- തനുശ്രീ കുറിക്കുന്നു.
ഒരു പ്രശസ്തനായ വ്യക്തിയെ ജോലിക്കോ പുരസ്‌കാരങ്ങൾക്കോ വേണ്ടി ഗൂഗിൾ ചെയ്യുമ്പോൾ ആളുകൾ ആദ്യം പരിശോധിക്കുക ഇക്കാര്യങ്ങളായിരിക്കും, എന്നാൽ തന്റേത് വളരെ വിചിത്രമായിരിക്കുന്നു. ജീവിതത്തിൽ ഇത്രത്തോളം ചെയ്തിട്ടും ശരിയായതും കൃത്യമായതുമായ ഒരു വിക്കിപീഡിയ വിവരം തന്നെക്കുറിച്ച് ഇല്ല.- തനുശ്രീ കുറിച്ചു.
തനുശ്രീയുടെ പോസ്റ്റ് വന്നതിനു പിന്നാലെ വിക്കിപീഡിയയിൽ തിരുത്തും പ്രത്യക്ഷമായി. മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സും ബോളിവുഡ് താരവുമായ തനുശ്രീ ദത്ത എന്ന ആമുഖത്തോടെയാണ് വിക്കിപീഡിയയിൽ തിരുത്ത് വന്നത്.




