- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാൻസാനിയയിൽ കടത്തുബോട്ട് മറിഞ്ഞ് അപകടമുണ്ടായ സംഭവം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട്
കമ്പാല (ഉഗാണ്ട): ടാൻസാനിയയിൽ വ്യാഴാഴ്ച കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ടുകൾ. ഉഗാണ്ട, ടാൻസാനിയ, കെനിയ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തിലെ ടാൻസാനിയൻ അതിർത്തിക്കുള്ളിലാണ് അപകടം നടന്നത്. മരിച്ചവരുടെ കൂട്ടത്തിൽ വിദേശികളില്ലെന്ന് വാൻസ പൊലീസ് കമാൻഡർ ജോനാതൻ ഷാന അറിയിച്ചു. മുങ്ങിയ ബോട്ടിൽനിന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും ഇത്തരം കടത്തുബോട്ടുകളിൽ നൂറുകണക്കിനാളുകളെ കുത്തിക്കൊള്ളിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു. തിരച്ചിൽ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കമ്പാല (ഉഗാണ്ട): ടാൻസാനിയയിൽ വ്യാഴാഴ്ച കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ടുകൾ. ഉഗാണ്ട, ടാൻസാനിയ, കെനിയ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തിലെ ടാൻസാനിയൻ അതിർത്തിക്കുള്ളിലാണ് അപകടം നടന്നത്.
മരിച്ചവരുടെ കൂട്ടത്തിൽ വിദേശികളില്ലെന്ന് വാൻസ പൊലീസ് കമാൻഡർ ജോനാതൻ ഷാന അറിയിച്ചു. മുങ്ങിയ ബോട്ടിൽനിന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും ഇത്തരം കടത്തുബോട്ടുകളിൽ നൂറുകണക്കിനാളുകളെ കുത്തിക്കൊള്ളിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു. തിരച്ചിൽ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Next Story