- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ വിർജിനും സസ്യാഹാരിയുമായ നല്ല ചെറുപ്പക്കാരൻ; മദ്യപാനം ഇല്ലേ ഇല്ല: ഈ ജീവിതകാലം മുഴുവൻ നീ എന്റെ കൂടെയുണ്ടാകുമോ?ആരാധകന്റെ വിവാഹാലോചന സോഷ്യൽ മീഡിയിയൽ പങ്കുവെച്ച് തപ്‌സി പന്നു
സിനിമാ താരങ്ങളോട് അമിതമായ ആരാധന തോന്നുന്നതും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതും എല്ലാം സിനിമകൾ തുടങ്ങിയകാലം മുതൽക്കേ ഉള്ളതാണ്. തങ്ങളുടെ ആരാധനാ കഥാപാത്രങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. മൊബൈൽ ഫോണും ഇന്റർനെറ്റും ഫേസ്‌ബുക്കും എല്ലാം ഇല്ലാതിരുന്ന കാലത്ത് ഓരോ നടമാർക്കും ചാക്ക് കണക്കിന് പ്രണയ ലേഖനങ്ങളാണ് കിട്ടിയിരുന്നത്. എന്നാൽ തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു വിവാഹാലോചന കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് തപ്‌സി പന്നു. തന്റെ കട്ട ആരാധകൻ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്‌സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തപ്‌സിയെ താൻ ഒരുപാട് സ്‌നേഹിക്കുന്നു എന്നും ഈ ജീവിതകാലം മുഴുവൻ ഒപ്പം കഴിയാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് ഇമെയിൽ അയച്ച യുവാവ് തന്റെ ഗുണഗണങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. താൻ ഒരു വെർജിൻ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കിൽ നുണ പരിശോധനയ്‌ക്കോ നാർക്കോ ടെസ്റ്റിനോ ബ്രെയിൻ മാപ്പിങ് ടെസ്റ്റിനോ തയ്യാറാണെന്നാണ് ആരാധകൻ പറയുന്നത്. ഇനി ജീവിതത്തി
സിനിമാ താരങ്ങളോട് അമിതമായ ആരാധന തോന്നുന്നതും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതും എല്ലാം സിനിമകൾ തുടങ്ങിയകാലം മുതൽക്കേ ഉള്ളതാണ്. തങ്ങളുടെ ആരാധനാ കഥാപാത്രങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. മൊബൈൽ ഫോണും ഇന്റർനെറ്റും ഫേസ്‌ബുക്കും എല്ലാം ഇല്ലാതിരുന്ന കാലത്ത് ഓരോ നടമാർക്കും ചാക്ക് കണക്കിന് പ്രണയ ലേഖനങ്ങളാണ് കിട്ടിയിരുന്നത്.
എന്നാൽ തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു വിവാഹാലോചന കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് തപ്‌സി പന്നു. തന്റെ കട്ട ആരാധകൻ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്‌സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തപ്‌സിയെ താൻ ഒരുപാട് സ്‌നേഹിക്കുന്നു എന്നും ഈ ജീവിതകാലം മുഴുവൻ ഒപ്പം കഴിയാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് ഇമെയിൽ അയച്ച യുവാവ് തന്റെ ഗുണഗണങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
താൻ ഒരു വെർജിൻ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കിൽ നുണ പരിശോധനയ്‌ക്കോ നാർക്കോ ടെസ്റ്റിനോ ബ്രെയിൻ മാപ്പിങ് ടെസ്റ്റിനോ തയ്യാറാണെന്നാണ് ആരാധകൻ പറയുന്നത്.
ഇനി ജീവിതത്തിൽ മറ്റെന്ത് വേണം ബെസ്റ്റ് പ്രൊപ്പോസൽ എവർ എന്ന കാപ്ഷ്യനോടെയാണ് തപ്‌സി ഈ പ്രൊപ്പോസൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.