- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാർമിക്സിങ് യൂണിറ്റ് പ്രവർത്തനം ആരാധന സൗകര്യം ഇല്ലാതാക്കിയെന്ന് പരാതി; പ്രചാരണം ശരിയല്ലെന്നും മറ്റെന്തോ ലക്ഷ്യമെന്നും പ്ലാന്റുടമ; വിശുദ്ധവാരത്തിലും ആത്മീയ കാര്യങ്ങൾക്കായി ഒത്തുചേരാൻ കഴിയാത്തതിന്റെ വിഷമത്തിൽ വിശ്വാസികൾ; പുലുയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പൂട്ടിയതിൽ തർക്കം തുടരുന്നു
കോതമംഗലം: ടാർമിക്സിങ് യൂണിറ്റ്് പ്രവർത്തനം ആരാധന സൗകര്യം ഇല്ലാതാക്കിയെന്ന് ആക്ഷൻ കൗൺസിൽ. പ്രചാരണം ശരിയല്ലന്നും മറ്റെന്തോ ലക്ഷ്യമാണ് പിന്നിലുള്ളവുരുടെതെന്നും പ്ലാന്റുടമ. വിശുദ്ധവാരത്തിലും ആത്മീയകാര്യങ്ങൾക്കായി ഒത്തുചേരാൻ കഴിയാത്തതിന്റെ വിഷമത്തിൽ വിശ്വാസികൾ. കവളങ്ങാട് പഞ്ചായത്തിലെ പുലുയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പൂട്ടിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ ഉയർത്തിയിട്ടുള്ള വാദഗതികളും നിലവിലെ സ്ഥിതി വിശേഷവും ഇങ്ങിനെ:
ദൂരപരിധി പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ടാർമിക്സ് യൂണിറ്റിന്റെ പ്രവർത്തനം മൂലം ആത്മിയകാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും തുടർന്നും പ്ലാന്റ് പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നുമാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്. പ്ലാന്റിൽ നിന്നുള്ള പൊടിശല്യവും രൂക്ഷ ഗന്ധവും മൂലം വിശ്വാസികൾക്ക് പള്ളിക്കുള്ളിൽപ്പോലും ഇരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലമുള്ള അസ്വസ്തകൾ മൂലം വൈദീകൻ സ്ഥലംമാറിപ്പോയെന്നും ഇപ്പോൾ പള്ളിപൂട്ടിയിരിക്കുകയാണെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കുന്നത്.
വിശുദ്ധവാാരത്തിൽപ്പോലും വിശ്വാസികളുടെ ആത്മീയകാര്യങ്ങൾ മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത് ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ പക്ഷപാതപരമായ നീക്കമാണെന്നും ഇതിനെതിരെ കഴിയാവുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാക്കൾ വെളിപ്പെടുത്തി. താൽകാലിക പ്രവർത്തന അനുമതിയാണ് പ്ലാന്റിനുള്ളതെന്നും നിശ്ചിത അളവിൽക്കൂടുതൽ ഉൽപ്പാദനം ഇവിടെ നടക്കുന്നുണ്ടെന്നും ഇതെല്ലാം കണ്ടിട്ടും അധികൃതർ മൗനം പാലിയ്്ക്കുകയാണെന്നും വിശ്വാസി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
പ്ലാന്റിൽ നിന്നും കഷ്ടി 40 മീറ്ററോളം ദൂരമെ പള്ളിയിലേയ്ക്കുള്ളു.പത്തുവർഷത്തേയ്ക്കാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലം നടത്തിപ്പുകാർ വാടകയ്്ക്കെടുത്തിട്ടുള്ളത്.ഇതിൽ നിന്നുതന്നെ പ്ലാന്റ് ഉടനെ പൊളിച്ചുമാറ്റാൻ നടത്തിപ്പുകാർ തയ്യാറാവില്ല എന്ന് വ്യക്തമാവുന്നത്.ഗ്യാസ് ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. 85 ലിറ്റർ സംഭരണശേഷിയുള്ള ഭീമൻ ഗ്യാസ് ടാങ്കുകളാണ് യാതൊരുസുരക്ഷമാനദണ്ഡങ്ങളും പാലിയ്്ക്കാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ടാങ്കുകൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് ആർക്കും എപ്പോഴും കടന്നുചെല്ലാം. ഇത് വലിയ സുരക്ഷ ഭീഷിണിയാണ് സൃഷ്ടിക്കുന്നത്.
പരിസ്ഥിമലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയില്ലാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.സമീപത്തായി 50-ൽപ്പരം കുടംബങ്ങൾ താമസിക്കുന്നുണ്ട്.പ്ലാന്റിന്റെ പ്രവർത്തനം മൂലം ഇവരും കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്. മാസങ്ങളായി ഇതിനെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിട്ടും ജനപ്രതിനിധികളും അധികാരികളും തിരിഞ്ഞുനോക്കുന്നില്ല. ഒരു കൂട്ടം വിശ്വാസികളുടെ സങ്കടങ്ങൾ പല വിധ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് അവർ കണ്ടില്ലന്ന് നടിയക്കുകയാണ്. സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ പ്ലാന്റിന് സർക്കാർ നിശ്ചയിച്ച പ്രകാരം എല്ലാ സുരക്ഷമാന ദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് പ്ലാന്റ്് പ്രവർത്തിച്ചുള്ളതെന്നും ഇവിടെ നിന്നും ശബ്ദമലീകരണവും പൊടിശല്യവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മറ്റെന്തോലക്ഷ്യം വച്ചാണെന്നുമാണ് പ്ലാന്റ് നടത്തിപ്പുകാരുടെ വാദം. ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയുമുൾപ്പെടെ പ്ലാന്റ് പ്രവർത്തനത്തിനാവശ്യമായ വിവിധ വകുപ്പുകളുടെ അനുമതിയും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.നിയമ നടപടികളിലും കമ്പനിക്ക് പ്രതികൂലമായി ഇതുവരെ ഒരുവിധിയും ഉണ്ടായിട്ടില്ല.
ടെക്നിക്കൽ എക്സ്പേർട്ട് കമ്മറ്റിയെ ചുമതലപ്പെടുത്തി ഇക്കാര്യത്തിൽ പരിശോധന നടത്തിയാൽ ഇക്കാര്യം ആർക്കും ബോദ്ധ്യമാവും.പ്രത്യേക ഉഷ്മാവിൽ സൂക്ഷിക്കുന്ന ടാർമാത്രമെ നിർമ്മാണ പ്രവർത്തനത്തിനായി ഉപയോഗിക്കാൻ കഴിയു.ഇപ്പോൾ നിർമ്മാണം നടന്നുവരുന്ന പ്രദേശത്തേയ്ക്ക് ടാർമിക്സ് എത്തിക്കുന്നതിന് സൗകര്യം കണക്കിലെടുത്താണ് പുലുയൻപാറയിൽ പ്ലാന്റ്് സ്ഥാപിച്ചത്. ഗ്യാസ് ഉപയോഗിക്കുന്നതിനാൽ പരിസരത്ത് പുകശല്യവുമില്ല.
ശബ്ദവും അനുവദനീയമായ അളവിൽ നിന്നും താഴെയാണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. പത്ത് വർഷത്തേയ്ക്ക് പാട്ടക്കരാർ എഴുതിയാലെ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകുവെന്നായിരുന്നു സ്ഥലമുടമ മുന്നോട്ടുവച്ച വ്യവസ്ഥ.അത് പാലിക്കേണ്ടതായിവന്നു.എന്നുകരുതി 10 വർഷം പ്ലാന്റ്് ഇവിടെ പ്രവർത്തിപ്പിക്കുമെന്ന് ആരും കരുതേണ്ട.കമ്പനി മാനേജിങ് പാർട്ടണർ ഷിറിൽസൺ സി മാത്യു മറുനാടനോട് വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.