- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
24 മണിക്കൂറിനുള്ളിൽ നാല് അപകടമരണങ്ങൾ; ടാസ്മാനിയ റോഡുകളിൽ അതീവജാഗ്രത പുലർത്താൻ പൊലീസ്
ടാസ്മാനിയ: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നാല് അപകടമരണങ്ങൾക്കാണ് ടാസ്മാനിയ സാക്ഷ്യം വഹിച്ചത്. കിങ് ഐലൻഡ്, ബോത്ത് വെൽ, ലില്ലിഡേൽ എന്നിവിടങ്ങളിൽ നടന്ന വിവിധ അപകടങ്ങളിലാണ് ശനിയാഴ്ച 10..30 മുതൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയുള്ള സമയത്ത് നാലു പേർ മരിച്ചത്. ഇതിൽ മൂന്നു പേരും മോട്ടോർ സൈക്കിൾ യാത്രക്കാരായിരുന്നുവെന്നാണ് പൊലീസ് വ്യക്
ടാസ്മാനിയ: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നാല് അപകടമരണങ്ങൾക്കാണ് ടാസ്മാനിയ സാക്ഷ്യം വഹിച്ചത്. കിങ് ഐലൻഡ്, ബോത്ത് വെൽ, ലില്ലിഡേൽ എന്നിവിടങ്ങളിൽ നടന്ന വിവിധ അപകടങ്ങളിലാണ് ശനിയാഴ്ച 10..30 മുതൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയുള്ള സമയത്ത് നാലു പേർ മരിച്ചത്. ഇതിൽ മൂന്നു പേരും മോട്ടോർ സൈക്കിൾ യാത്രക്കാരായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൂടാതെ ടേൺ ബ്രിഡ്ജിനു വടക്ക് മിഡ്‌ലാൻഡ്‌സ് ഹൈവേയിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ റോയൽ ഹോബാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2009 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഇവിടെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇത്രയേറെ അപകടമരണങ്ങൾ അരങ്ങേറുന്നതെന്ന് ടാസ്മാനിയ പൊലീസ് ആക്ടിങ് അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ എഡ്വേർഡ്‌സ് വ്യക്തമാക്കുന്നു. അന്ന് 24 മണിക്കൂറിനുള്ളിൽ ഒമ്പത് അപകടമരണങ്ങളാണ് അരങ്ങേറിയത്. ടാസ്മാനിയ റോഡുകളിൽ അതീവ ജാഗ്രത പാലിക്കാൻ അന്ന് നിവാസികൾക്ക് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. റോഡുകൾ മരണക്കെണികളായിത്തീർന്നിരിക്കുന്ന അവസ്ഥയിൽ മോട്ടോർ സൈക്കിൾ യാത്രക്കാരും മറ്റ് വാഹനമോടിക്കുന്നവരും ശ്രദ്ധയോടെ വേണം വാഹനമോടിക്കാൻ എന്നാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രധാനമായും അഞ്ച് ഘടകങ്ങളാണ് അപകടങ്ങൾക്കു കാരണമായിത്തീരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. സ്പീഡ്, മദ്യപാനം, ക്ഷീണം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, അശ്രദ്ധ എന്നിവയാണവ. അപകടമരണങ്ങൾക്ക് ഇവയിലേതെങ്കിലുമാണ് സാധാരണ കാരണമാകാറുള്ളത്. ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവർ മറ്റുള്ളവരുടെ ജീവനു കൂടി വിലകൽപ്പിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന നാല് അപകടമരണങ്ങളെക്കുറിച്ചും അന്വേഷണം പുരോമിക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.