തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസ്- ലീപ് വോൾട്ട് സിഎൽഒ അവാർഡ് ഇന്ത്യ 2015 ൽ മൂന്ന് പുരസ്‌കാരങ്ങൾക്ക് അർഹരായി. മൂംബൈയിൽ നടന്ന ആറാമത് സിഎൽഒ ചടങ്ങിൽ യു.എസ്.ടി ഗ്ലോബൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

തുടർച്ചയായ രണ്ടാം വർഷവും സിൽവർ കാറ്റഗറിയിൽ 'ഗ്ലോബൽ എൽ ആൻഡ് ഡി ടീം ഓഫ് ദി ഇയർ' അവാർഡ് യു.എസ്.ടി ഗ്ലോബൽ സ്വന്തമാക്കി. മികച്ച ബിസിനസ്സ് സൊലൂഷനുകൾ പ്രദാനം ചെയ്യുന്നതിനും ലേണിങ് ആൻഡ് ഡവലപ്‌മെന്റ് പ്രോഗ്രാം വഴി പ്രവർത്തനവുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തതിനുമാണ് ഈ അവാർഡ് ലഭിച്ചത്.

യു.എസ്.ടി ഗ്ലോബലിന്റെ സീനിയർ ഡയറക്ടറും ലേണിങ് ആൻഡ് ഡവലപ്‌മെന്റ് ഗ്ലോബൽ ഹെഡുമായ ഡോ. മദന കുമാർ ഗോൾഡ് കാറ്റഗറിയിൽ തുടർച്ചയായ രണ്ടാം വർഷവും ഗ്ലോബൽ സിഎൽഒ ചീഫ് ലേണിങ് ഓഫീസർ ഓഫ് ദി ഇയർ, സിഎൽഒ ചീഫ് ലേണിങ് ഓഫീസർ ഓഫ് ദി ഇയർ എന്നീ അവാർഡുകൾക്ക് അർഹനായി. യു.എസ്.ടി ഗ്ലോബലിൽ ലേണിങ് ആൻഡ് ഡവലപ്‌മെന്റ് പരിഷ്‌കരിച്ചതും യു.എസ്.ടി ഗ്ലോബലിന്റെ ട്രെയിനിങ് വിഭാഗമായ ജി.എ.എം.എ (ജി.എ മേനോൻ അക്കാദമി) യെ മികച്ച പ്രകടനത്തിലേക്ക് നയിച്ചതുമാണ് ഡോ. കുമാറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

'ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസ്-ലീപ് വോൾട്ട് സിഎൽഒ അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരവും അനുഗ്രഹവുമായാണ് കാണുന്നത്. ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകുന്നത് ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് അവരെ പ്രാപ്തരാക്കും എന്ന് യു.എസ്.ടി ഗ്ലോബൽ വിശ്വസിക്കുന്നു. ലേണിങ് എന്നത് ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ്. അതിന്റെ തെളിവാണ് ഈ പുരസ്‌കാര നേട്ടം,' യു.എസ്.ടി ഗ്ലോബൽ ഹ്യൂമൻ റിസോഴ്‌സസ് ഗ്ലോബൽ ഹെഡ് മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.

'തമാശയും തുറന്ന സമീപനവും ആവേശവും ഒക്കെ ചേർന്ന സംസ്‌കാരമുള്ള യു.എസ്.ടി ഗ്ലോബലിൽ തീരുമാനങ്ങൾ കൂട്ടായാണ് എടുക്കുന്നത്. ജീവനക്കാർക്കിടയിൽ കണ്ടിന്യുവസ് ലേണിങ് ആൻഡ് ഡവലപ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ രീതിക്ക് തുടർച്ചയായ രണ്ടാം വർഷവും അംഗീകാരം ലഭിച്ചതിൽ ഞങ്ങൾ അതിയായ ആവേശത്തിലാണ്,' യു.എസ്.ടി ഗ്ലോബൽ സീനിയർ ഡയറക്ടറും ലേണിങ് ആൻഡ് ഡവലപ്‌മെന്റ് ഗ്ലോബൽ ഹെഡുമായ ഡോ. മദന കുമാർ അഭിപ്രായപ്പെട്ടു.

ഓർഗനൈസേഷണൽ ലേണിങ് പ്രോഗ്രാമിന്റെ വർദ്ധിച്ച് വരുന്ന വിജയത്തെ കുറിച്ച് സമ്മിറ്റിന്റെ ശക്തനായ പാനൽ വക്താവായ ഡോ. മദന കുമാർ തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു. മറ്റ് പാനലിസ്റ്റുകളായ ഹെർഷെയ്‌സ്, ആക്‌സിസ് ബാങ്ക്, ബ്ലൂ സ്റ്റാർ ആൻഡ് മാർസ് എന്റർപ്രൈസസ് തുടങ്ങിയ കമ്പനികളുടെ ഡയറക്ടർമാരും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവച്ചു. ഓർഗനൈസേഷണൽ സക്‌സസ് വർദ്ധിപ്പിക്കുന്നതിനുള്ള നാല് ഘട്ട പ്രവർത്തനങ്ങളായ സ്ട്രാറ്റജി, എസ്റ്റാബ്ലിഷ്, മെഷർ, ആർട്ടിക്കുലേറ്റ് എന്നിവയെ കുറിച്ച് ഡോ. കുമാർ സംസാരിച്ചു. സ്റ്റെപ് ഇറ്റ് അപ് അമേരിക്ക (എസ്.ഐ.യു.എ) പോലുള്ള യു.എസ്.ടി ഗ്ലോബലിന്റെ വിജയകഥകളെ കുറിച്ച് ഡോ. കുമാർ  സംസാരിച്ചു.

കോർപ്പറേറ്റ് ലേണിങ്, കോച്ചിങ്, ഓർഗനൈസേഷൻ, ലീഡർഷിപ്പ് ഡവലപ്‌മെന്റ് എന്നിവിടങ്ങളിലെ ലീഡർമാർ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രമുഖമായ അവാർഡ് ചടങ്ങാണ് ടിസ്സ്-ലീപ് വോൾട്ട് സിഎൽഒ അവാർഡ് ഇന്ത്യ. നോമിനേഷനുകളുടെ അടിസ്ഥാനത്തിലാണ് ടിസ്സ്-സിഎൽഒ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. വർഷങ്ങളായി ഇന്ത്യയിലേയും ആഗോള തലത്തിലേയും പ്രമുഖ ഓർഗനൈസേഷനുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ അവാർഡ്.