പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളിൽ ജീസ്സസ് ലവ്‌സ് എന്ന ടാറ്റു കണ്ടെത്തിയതിനെ തുടർന്ന് മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂമാനിലെ സർജന്റ് എലിമെനന്ററി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന മകൾ സ്ട്രാഫ്‌ലസ് വസ്ത്രം ധരിച്ച് സ്‌കൂളിൽ എത്തിയ കുട്ടിയുടെ തോളിൽ ടാറ്റു കണ്ടെത്തിയത് സ്‌കൂൾ അദ്ധ്യാപികയായിരുന്നു.

തുടർന്നാണ് 35 വയസ്സുള്ള മാതാവ് എമ്മ നോളനെ പൊലീസ് അറസ്റ്റ് ചെയ്തു കേസ്സെടുത്തത്. മാതാവിനെ മാത്രമല്ല, ടാറ്റു ആർട്ടിസ്റ്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൗട്ടോ കൗണ്ടി ജയിലിലടച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ടാറ്റു അനുവദനീയമല്ല എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്.