- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുളിമുറിദൃശ്യം പകർത്തി; ആലുവയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
ആലുവ: എക്സോസ്റ്റ് ഫാനിനായി തീർത്ത ദ്വാരത്തിലൂടെ മൊബൈൽ ഫോൺ കടത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യം പകർത്തിയ റ്റാറ്റു സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുൺ (23) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4- നാ ണ് സംഭവം. വീടിന്റെ സൺഷൈഡിൽ കയറിനിന്ന്, ഭിത്തിയിലെ ദ്വാരത്തിലുടെ മൊബൈൽ കുളിമുറയിലേയ്ക്ക് എത്തിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
എക്സോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടാണ് വീട്ടുകാർ കുളിമുറിയുടെ ഭിത്തിയിൽ ദ്വാരമിട്ടിരുന്നത്. എന്നാൽ ഫാൻ സ്ഥാപിച്ചിരുന്നില്ല. ഇത് അരുണിന് അറിയാമായിരുന്നു. സംഭവ ദിവസം പെൺകുട്ടി കുളിക്കാനെത്തുന്നതും കാത്ത് അരുൺ കുളിമുറിയുടെ സമീപത്ത് ഇരുളിൽ ഒളിച്ചിരിക്കുകയായിരുന്നു.
കുളിമുറിയിൽ വെട്ടം കണ്ടതോടെ പെൺകുട്ടി എത്തി എന്ന് മനസ്സിലാക്കി, സൺഷേഡിലൂടെ ഭിത്തിയിൽ ദ്വാരമുള്ള ഭാഗത്തെത്തി മൊബൈൽ കുളിമുറിക്കുള്ളിലേയ്ക്ക് കടത്തി, ദൃശ്യം പകർത്തുകയായിരുന്നു. കുളിക്കുന്നതിനിടയിൽ മുകളിലേയ്ക്ക് നോക്കിയപ്പോൾ മൊബൈലിന്റെ ഡിസ്പെളെയിലെ വെളിച്ചം കണ്ടതോടെ പെൺകുട്ടി പേടിച്ച് അലറിവിളിച്ചു.
ഈ സമയം അരുൺ ഇവിടെ നിന്നും ഓടി രക്ഷപെട്ടു. പെൺകുട്ടി പറഞ്ഞ വിവരങ്ങൾ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മൊബൈൽ ഫോൺ കണ്ടെടുത്തെങ്കിലും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ചിത്രീകരിച്ച ദൃശ്യം താൻ മായ്ച്ചുകളഞ്ഞതായി ചോദ്യം ചെയ്യലിൽ അരുൺ സമ്മതിച്ചെന്നും ഇത് വിണ്ടെടുക്കാൻ നീക്കം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
ദേഹത്ത് ടാറ്റുകുത്തി നൽകുന്നതിൽ അരുൺ വിദഗ്ധനാണെന്നാണ് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.ടാറ്റുകുത്തുന്ന പ്രദേശത്തെ മറ്റുയുവാക്കളുമായും ഇയാൾ അടുത്ത സൗഹൃദത്തിലായിരുന്നു. ഇവർ പരസ്പരം ടാറ്റുകുത്തുന്നതും പതിവായിരുന്നു. അരുണിന്റെ ദേഹത്ത് ഒട്ടുമുക്കാൽ ഭാഗത്തും പലതരം ടാറ്റു കുത്തിയിട്ടുണ്ട്.
മീൻപിടുത്തവും പെയിന്റിംഗും മറ്റുമാണ് ടാറ്റു കുത്തൽ ഇല്ലാത്തപ്പോൾ അരുണിന്റെ പ്രധാന ജോലികൾ. വിവാഹിതനും 3 വയസുള്ള കുട്ടിയുടെ പിതാവുമാണ്.ഇൻസ്പെക്ടർ എസ്.എം.പ്രദീപ്കുമാർ, എസ് ഐമാരായ പി.ജെ.കുര്യാക്കോസ്, പി.ബി.ഷാജി എ എസ് ഐമാരായ എ.ബി.സിനുമോൻ, രാജേഷ്‌കുമാർ സി പി ഒ കെ.പി.സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.