- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ ഈ വൈരുദ്ധ്യാത്മിക ബൗദ്ധീകവാദത്തിന് ഇവിടെയങ്ങ് പ്രസക്തിയില്ല കേട്ടോ'; വീണ്ടും കുറിക്ക് കൊള്ളിച്ച് ഒരു താത്വിക അവലോകനം; രണ്ടാം ടീസർ പുറത്ത്
തിരുവനന്തപുരം: തരംഗമായ ഒന്നാം ടീസറിനു ശേഷം പൊളിറ്റിക്കൽ സറ്റയർ സിനിമയായ ഒരു താത്വീക അവലോകനത്തിന്റെ രണ്ടാംടീസറെത്തി.ആദ്യത്തെതിലെപ്പോലെ തന്നെ കുറിക്കുകൊള്ളുന്ന ആക്ഷേപ ഹാസ്യം തന്നെയാണ് രണ്ടാം ടീസറിന്റെയും ഹൈലൈറ്റ്. ഭക്തിയും ശബരിമലവിഷയും ആസ്പദമാക്കിയാണ് പുതിയ ടീസറെത്തിയിരിക്കുന്നത്.
ജോജു ജോർജ്, നിരഞ്ജ് രാജു,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.ഷമ്മി തിലകൻ,മേജർ രവി,,പ്രേംകുമാർ,ബാലാജി ശർമ്മ,വിയാൻ, ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ, പ്രശാന്ത് അലക്സ്, മൻ രാജ്,ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു.
കൈതപ്രം,മുരുകൻ കാട്ടാകട എന്നിവരുടെ വരികൾക്ക് ഒ കെ രവിശങ്കർ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ, രാജലക്ഷ്മി , ജോസ് സാഗർ , ഖാലിദ് എന്നിവരാണ് ഗായകർ. എഡിറ്റിങ്-ലിജോ പോൾ. പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രം യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗ്ഗീസ് യോഹന്നാൻ നിർമ്മിക്കുന്നു.
നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ടീസറും ആനപോലൊരു വണ്ടി എന്ന ഗാനവും എറെ ശ്രദ്ധനേടിയിരുന്നു.മികച്ച അഭിപ്രായങ്ങളും പ്രതികരണവുമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.