ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിലെ ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിൽ താരമായി ടോംഗോയുടെ ഏക പ്രതിനിധി. അടിപൊളി വേഷവുമായാണ് മാർച്ച പാസ്റ്റിൽ താരങ്ങൾ എത്താറുള്ളത്. പക്ഷേ ടോംഗോക്കാരൻ ഏവരേയും ഞെട്ടിച്ചു.

റിയോ ഒളിമ്പിക്സിലും പിറ്റ ടൗഫടോഫുയ പങ്കെടുത്തിരുന്നു. ഇവിടേയും ഇത്തരത്തിൽ തന്നെയായിരുന്നു ഇദ്ദേഹം എത്തിയത്. എന്നാൽ ദക്ഷിണ കൊറിയയിൽ എല്ലാ അർത്ഥത്തിലും കൊടു തണുപ്പാണ്. മൂന്ന് ഡിഗ്രിയിൽ താഴെയാണ് താപനില. അവിടെ ഷർട്ടിടാതെ നിൽക്കുക ചിന്തിക്കാൻ പോലും കഴിയില്ല. അവിടെയാണ് ശരീരത്തിൽ ആകെ എണ്ണ പുരട്ടി. ശരീരം പാതി മറയ്ക്കാതെ ടോംഗോയുടെ പതാകയും വീശി മാർച്ച് പാസ്റ്റിൽ താരം നിറഞ്ഞത്.

സിനിമാ താരത്തിന്റെ ലുക്കിൽ ഷർട്ടിടാതെയെത്തിയ കായികതാരം ഏവരുടേയും ശ്രദ്ധാകേന്ദ്രവുമായി. പരമ്പരാഗത ശൈലിയിലായിരുന്നു ശരീരത്തിന്റെ കീഴ് ഭാഗവും മറച്ചത്. ശൈത്യകാല ചരിത്രത്തിൽ പോലും ആരും ഇത്തരത്തിൽ വേഷമിട്ട് മാർച്ച് പാസ്റ്റുകൾക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പിറ്റ ടൗഫടോഫുയ താരവുമായി.