- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫെഡറൽ ടാക്സ് റിട്ടേൺ ജനുവരി 24 മുതൽ സമർപ്പിക്കാം
വാഷിങ്ടൻ ഡി.സി: ഫെഡറൽ ടാക്സ് റിട്ടേൺ ജനുവരി 24 തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. അവസാന തീയതി ഏപ്രിൽ 18ആണ്. ഫെഡറൽ ഫയലിങ് ഡേ ഏപ്രിൽ 18ന് അവസാനിക്കുമെങ്കിലും ഓൺലൈനിലൂടെ അപേക്ഷിച്ചാൽ ആറുമാസം കൂടി കാലാവധി നീട്ടി കിട്ടും. ഐആർഎസിലേക്ക് തിരിച്ചടയ്ക്കേണ്ട തുകയ്ക്ക് കാലാവധി നീട്ടി കൊടുക്കുകയില്ല.
2021 ൽ ഐആർഎ വിഹിതം അടയ്ക്കേണ്ടവർ പ്രത്യേക പ്രതികൂല സാഹചര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് മെയ് 16 വരെ കാലാവധി നീട്ടി ലഭിക്കും.
ടാക്സ് സീസണിൽ ഐആർഎസിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ കഴിഞ്ഞ വർഷത്തെ പോലെ നികുതിദായകർക്ക് തിരികെ ലഭിക്കേണ്ട തുകയ്ക്ക് അല്പം താമസം നേരിടേണ്ടിവരുമെന്നും അറിയിപ്പിൽ പറയുന്നു.
നികുതിദായകർ ഐആർഎസിലേക്ക് ഫോൺ ചെയ്യുകയാണെങ്കിൽ മറുപടി ലഭിക്കുവാൻ താമസം നേരിടുമെന്നും, ഐആർഎസ് ഗവ (IRS.GOV) ഓൺലൈൻ ടൂൾ ഉപയോഗിച്ചു നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും സമർപ്പിച്ചാൽ മറുപടി ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടാക്സ് റിട്ടേൺ സമർപ്പിച്ചാൽ കഴിവതും 21 ദിവസത്തിനകം റീഫണ്ടിനുള്ള നടപടികൾ ഉണ്ടാകും. വ്യവസായ വാണിജ്യ ടാക്സ് റിട്ടേൺസിന്റെ തീയതി വ്യത്യസ്തമാണ്.