- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദായനികുതി ഓഫിസുകൾ ഈ മാസം എല്ലാ ശനിയാഴ്ചയും
ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഓഫിസുകൾ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നിർദ്ദേശത്തെ തുടർന്നാണിത്. പ്രിൻസിപ്പൽ കമ്മിഷണർ തലം വരെയുള്ള ഓഫിസുകൾ തുറന്നുപ്രവർത്തിക്കും.
ഇതനുസരിച്ചു കേരളത്തിലടക്കം ഓഫിസുകൾക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും. നികുതിദായകരുടെ പരാതികൾക്കു ചെവികൊടുക്കാത്ത കേന്ദ്രനികുതി ബോർഡുകളെ വിമർശിച്ച ധനമന്ത്രി നികുതിദായകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ബോർഡുകൾ തയാറാകണമെന്ന് നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story