- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി; പദ്ധതി നടപ്പാക്കാൻ പാനൽ രൂപീകരിക്കും; നിയമലംഘകർക്ക് പിഴശിക്ഷയും ജയിലും
കുവൈറ്റ് സിറ്റി: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തുന്ന പദ്ധതി നടപ്പാക്കുന്നതിന് പാനൽ രൂപീകരിക്കാൻ ലെജിസ്ലേറ്റീവ് അഫേഴ്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. വിദേശികൾ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം മുമ്പും പല എംപിമാരും ഉയർത്തിയിരുന്നതാണ്. നൂറു ദിനാറിൽ താഴെയുള്ള തുകയ്ക്ക് രണ്ടു ശതമാനവും നൂറു ദിനാറിനും 500 ദിനാറിനും മധ്യേയുള്ള തുകയ്ക്ക് നാലു ശതമാനവും 500 ദിനാറിൽ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനവും നികുതി ഈടാക്കണമെന്നതായിരുന്നു ശുപാർശ. നികുതി വെട്ടിക്കുന്നതിന്റെ ഭാഗമായി മറ്റു മാർഗങ്ങളിലൂടെ സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കാൻ ശ്രമിക്കുന്ന പ്രവാസികളെ കടുത്ത നടപടികൾക്ക് വിധേയമാക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘകർക്ക് ആറു മാസം വരെ തടവു ശിക്ഷയോ 10,000 ദിനാർ വരെ പിഴ ശിക്ഷയോ രണ്ടും ഒരുമിച്ചോ നൽകും. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കുവൈറ്റിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 19 ബില്യൺ ദിനാർ ആണെന്നും ഇത് കുവൈറ്റിന്റെ ഒരു വർഷത്തെ ബജറ്റ
കുവൈറ്റ് സിറ്റി: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തുന്ന പദ്ധതി നടപ്പാക്കുന്നതിന് പാനൽ രൂപീകരിക്കാൻ ലെജിസ്ലേറ്റീവ് അഫേഴ്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. വിദേശികൾ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം മുമ്പും പല എംപിമാരും ഉയർത്തിയിരുന്നതാണ്.
നൂറു ദിനാറിൽ താഴെയുള്ള തുകയ്ക്ക് രണ്ടു ശതമാനവും നൂറു ദിനാറിനും 500 ദിനാറിനും മധ്യേയുള്ള തുകയ്ക്ക് നാലു ശതമാനവും 500 ദിനാറിൽ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനവും നികുതി ഈടാക്കണമെന്നതായിരുന്നു ശുപാർശ. നികുതി വെട്ടിക്കുന്നതിന്റെ ഭാഗമായി മറ്റു മാർഗങ്ങളിലൂടെ സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കാൻ ശ്രമിക്കുന്ന പ്രവാസികളെ കടുത്ത നടപടികൾക്ക് വിധേയമാക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘകർക്ക് ആറു മാസം വരെ തടവു ശിക്ഷയോ 10,000 ദിനാർ വരെ പിഴ ശിക്ഷയോ രണ്ടും ഒരുമിച്ചോ നൽകും.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കുവൈറ്റിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 19 ബില്യൺ ദിനാർ ആണെന്നും ഇത് കുവൈറ്റിന്റെ ഒരു വർഷത്തെ ബജറ്റിന് തുല്യമാണെന്നും കണക്കാക്കപ്പെടുന്നു. പ്രവാസികളുടെ പക്കൽ നിന്നും നികുതിയിനത്തിൽ ഈടാക്കുന്ന തുക സംസ്ഥാന ട്രഷറിയിലേക്ക് നേരിട്ട് നൽകും.