- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകളിലെ സമയ നഷ്ടവും ഇന്ധന നഷ്ടവും രാജ്യത്തിന്റെ പൊതു നഷ്ടം വർധിപ്പിക്കുന്നു; മുഴുവൻ ദേശീയപാതകളിലും ചുങ്കം ഏർപ്പെടുത്താൻ നിർദ്ദേശം
ദുബായിലെ മുഴുവൻ ദേശീയപാതകളിലും ചുങ്കം ഏർപ്പെടുത്താൻ കര- ജലഗതാഗത ഫെഡറൽ അഥോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ ഗതാതഗത മേഖലയിൽ നടത്തേണ്ട പരിഷ്‌കരണങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതു സംബന്ധിച്ചുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. 34 പരിഷ്‌കരണ നിർദ്ദേശങ്ങളാണ് ഇതിലുള്ളത്. യുഎഇ ഫെഡറൽ സർക്കാറിന് കീഴിലുള്ള റോഡുകളിൽ ഗതാഗത തിരക്കുകൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്. റോഡുകളിൽ തിരക്ക് വർധിക്കുമ്പോൾ ഗതാഗത കുരുക്ക് മാത്രമല്ല, ജനങ്ങൾക്ക് സമയ നഷ്ടവും ഇന്ധന നഷ്ടവും ഉണ്ടാകുന്നു. ഇത് രാജ്യത്തിന്റെ പൊതു നഷ്ടം വർധിപ്പിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഥോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചത്. സാലിക് എന്ന പേരിൽ ഏർപ്പെടുത്തിയ ചുങ്കമാണ് ദുബായിലെ റോഡുകളിൽ നിലവിലുള്ളത്. 2007ലാണ് ഇത് ആരംഭിച്ചത്. ആറിടങ്ങളിലെ ഓട്ടോമാറ്റിക് ടോൾ ഗേറ്റുകളിലാണ് ഇത്തരത്തിൽ ചുങ്കം ഏർപ്പെടുത്തിയത്. കൂടാതെ അന്താരാഷ്ട്ര ഗതാഗത രംഗത്തെ നരീക്ഷിക്കുന്നതിനായി
ദുബായിലെ മുഴുവൻ ദേശീയപാതകളിലും ചുങ്കം ഏർപ്പെടുത്താൻ കര- ജലഗതാഗത ഫെഡറൽ അഥോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ ഗതാതഗത മേഖലയിൽ നടത്തേണ്ട പരിഷ്‌കരണങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതു സംബന്ധിച്ചുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. 34 പരിഷ്‌കരണ നിർദ്ദേശങ്ങളാണ് ഇതിലുള്ളത്.
യുഎഇ ഫെഡറൽ സർക്കാറിന് കീഴിലുള്ള റോഡുകളിൽ ഗതാഗത തിരക്കുകൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്. റോഡുകളിൽ തിരക്ക് വർധിക്കുമ്പോൾ ഗതാഗത കുരുക്ക് മാത്രമല്ല, ജനങ്ങൾക്ക് സമയ നഷ്ടവും ഇന്ധന നഷ്ടവും ഉണ്ടാകുന്നു. ഇത് രാജ്യത്തിന്റെ പൊതു നഷ്ടം വർധിപ്പിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഥോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചത്.
സാലിക് എന്ന പേരിൽ ഏർപ്പെടുത്തിയ ചുങ്കമാണ് ദുബായിലെ റോഡുകളിൽ നിലവിലുള്ളത്. 2007ലാണ് ഇത് ആരംഭിച്ചത്. ആറിടങ്ങളിലെ ഓട്ടോമാറ്റിക് ടോൾ ഗേറ്റുകളിലാണ് ഇത്തരത്തിൽ ചുങ്കം ഏർപ്പെടുത്തിയത്. കൂടാതെ അന്താരാഷ്ട്ര ഗതാഗത രംഗത്തെ നരീക്ഷിക്കുന്നതിനായി ദേശീയ ബോർഡ് രൂപവത്കരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.