ഭൂമിയുടെ ന്യായ വിലയിൽ പത്ത് ശതമാനം; രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി; പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം ഉയർത്തി; ഭൂനികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്കരിക്കും; അടിസ്ഥാന ഭൂനികുതിയും കൂട്ടും; ബജറ്റിൽ വരുമാന വർദ്ധനവിന് വാഹനവും ഭൂമിയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗത്തിൽ വരുമാന വർദ്ധന ലക്ഷ്യമിട്ട് നികുതി നിർദ്ദേശവും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി . പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി. നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഭൂമിയുടെ ന്യായ വിലയിൽ പത്ത് ശതമാനമാണ് ഉയർത്തിയത്.
ഭൂനികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്കരിക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്തുശതമാനം ഒറ്റത്തവണ വർധനവ് നടപ്പാക്കും. 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, മുൻസിപ്പിലാറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ 40.476 നു മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്ക് വർധിപ്പിക്കും. ഇതിലൂടെ 80 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ