നിങ്ങളുടെ കുടുംബത്തിൽ ഒരാൾക്ക് മാത്രമാണോ വരുമാനമുള്ളത്? എങ്കിൽ വരാൻ പോകുന്ന ബഡ്ജറ്റ് നിങ്ങൾക്ക് ചിലപ്പോൾ ഗുണകരമായേക്കാൻ സാധ്യത. അയർലന്റിൽ ഒരംഗം മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളുടെ ടാക്‌സ് ക്രഡിറ്റ് വർധിപ്പിക്കണമെന്ന ശുപാർശയാണ് മലയാളികളടങ്ങുന്ന സമൂഹത്തിന് ഗുണകരമാകുന്നത്.

നിലവിലെ നികുതി സമ്പ്രദായം അനുസരിച്ച് ഒരംഗം മാത്രം ജോലി ചെയ്യുന്ന വീടുകൾക്ക് നിലവിലെ നികുതി സമ്പ്രദായം സാമ്പത്തിക ഭാരം നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. കുട്ടികളുള്ള കുടുംബങ്ങൾക്ക് ടാക്‌സ് ക്രെഡിറ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഇയോണ ഇൻസ്റ്റിറ്റ്യൂട്ടിന്റെതാണ് ഈ ശുപാർശ മുന്നോട്ട് വച്ചിരിക്കുന്നത്. അയർലന്റിലെ 50000 കുടുംബങ്ങളിൽ വരുമാനസ്രോതസ് രക്ഷിതാക്കളിൽ ഒരാൾ മാത്രമാണെന്നും ഇയോണ ഇൻസ്റ്റ്യൂട്ട് പറയുന്നു. ഇവർ നടത്തിയ പഠനത്തിൽ ദമ്പതികളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങൾ രണ്ട് പേർക്ക് വരുമാനമുള്ള കുടുംബങ്ങളേക്കാൾ നികുതി അടയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കണ്ടെത്തി.

ഹോം കെയറർ ക്രെഡിറ്റ് 1650 യൂറോയിലേയ്ക്ക് വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിലിത് 810 യൂറോ മാത്രമാണ്. 1974ൽ ഏക വരുമാനക്കാരായ കുടുംബങ്ങൾ നൽകിയിരുന്ന നികുതിയിലും 8000 യൂറോയിലും അധികമാണ് ഇപ്പോൾ ഇത്തരം കൂടുംബങ്ങൾ നൽകുന്നത്.