- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്താൻ നീക്കം; 500 ദിനാറിൽ കൂടുതൽ അയയ്ക്കുന്നവർക്ക് അഞ്ചു ശതമാനം നികുതി
കുവൈറ്റ് സിറ്റി: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദേശവുമായി എംപി ഫൈസൽ മുഹമ്മദ് അൽ കാന്ദരി. 100 ദിനാറിൽ കുറവ് അയയ്ക്കുന്നവർക്ക് രണ്ടു ശതമാനവും നൂറു മുതൽ 499 ദിനാർ വരെയുള്ളതിന് നാലു ശതമാനവും 500 ദിനാറിൽ കൂടുതൽ അയയ്ക്കുന്നവർക്ക് അഞ്ചു ശതമാനവുമാണ് നികുതി ചുമത്തുക. രാജ്യത്തുള്ള മുപ്പത് ലക്ഷം പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണം 19 ബില്യൻ ദിനാറായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വർദ്ധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് സർക്കാരിന് നല്ലൊരു വരുമാന മാർഗമാകുമെന്നാണ് എംപി പറയുന്നത്. നികുതിയിലൂടെ ലഭിക്കുന്ന പണം വിദേശികളുടേയും സ്വദേശികളുടേയും ഉന്നമനത്തിന് ഉപയോഗിക്കാമെന്നും വിലയിരുത്തുന്നുണ്ട്. നികുതി ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്ത് 20 മില്യൻ ദിനാറിന്റെ വാർഷിക വരുമാനം ഉണ്ടാകും. വർഷം തോറും രാജ്യത്ത് നിന്ന് രണ്ട് ബില്യൻ ദിനാർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കുവൈറ്റ് സിറ്റി: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദേശവുമായി എംപി ഫൈസൽ മുഹമ്മദ് അൽ കാന്ദരി. 100 ദിനാറിൽ കുറവ് അയയ്ക്കുന്നവർക്ക് രണ്ടു ശതമാനവും നൂറു മുതൽ 499 ദിനാർ വരെയുള്ളതിന് നാലു ശതമാനവും 500 ദിനാറിൽ കൂടുതൽ അയയ്ക്കുന്നവർക്ക് അഞ്ചു ശതമാനവുമാണ് നികുതി ചുമത്തുക.
രാജ്യത്തുള്ള മുപ്പത് ലക്ഷം പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണം 19 ബില്യൻ ദിനാറായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വർദ്ധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് സർക്കാരിന് നല്ലൊരു വരുമാന മാർഗമാകുമെന്നാണ് എംപി പറയുന്നത്. നികുതിയിലൂടെ ലഭിക്കുന്ന പണം വിദേശികളുടേയും സ്വദേശികളുടേയും ഉന്നമനത്തിന് ഉപയോഗിക്കാമെന്നും വിലയിരുത്തുന്നുണ്ട്.
നികുതി ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്ത് 20 മില്യൻ ദിനാറിന്റെ വാർഷിക വരുമാനം ഉണ്ടാകും. വർഷം തോറും രാജ്യത്ത് നിന്ന് രണ്ട് ബില്യൻ ദിനാർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.