- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലും മൂല്യവർധിത നികുതി നടപ്പാക്കും; ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം നികുതി ഏർപ്പെത്തുന്ന ജിസിസി കരാറിൽ ബഹ്റിനും ഒപ്പുവച്ചു
ജി.സി.സി വാല്യൂ ആഡഡ് ടാക്‌സ് (VAT) കരാറിലും, തെരെഞ്ഞെടുക്കപ്പെട്ട നികുതികളിലെ ഏകീകരിക്കുന്ന ജി.സി.സി കരാറിലും ബഹ്റിൻ ഒപ്പു വച്ചു. ഇതുവഴി ചില ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ഉറപ്പായി.. ഇന്നലെ ബഹ്റിൻ ധനകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് കരാറിൽ ഒപ്പു വച്ചത്. അടിസ്ഥാനമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റു മെഡിക്കൽ സപ്ലൈസ് എന്നിവയ്ക്ക് നികുതി ഏർപ്പെടുത്തില്ല. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും ഉടൻ തന്നെ ഈ കരാർ നിലവിൽ വരും. ഭരണഘടനാപരമായ നടപടികളും, പാർലമെന്റിന്റെയും ഷൂറാ കൗൺസിലിന്റെയും നടപടിക്രമങ്ങളും പൂർത്തിയാകുന്നതോടെ കരാർ രാജ്യത്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ കരാറുകൾ വരുമാന നികുതിയുമായി ബന്ധപ്പെട്ടതല്ല. മറിച്ച് ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും മാത്രം അഞ്ചു ശതമാനം വീതം നികുതി ചുമത്തുന്നതാണ്. ഇതിൽ നിന്നും അടിസ്ഥാന ഉപയോഗമുള്ള ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർ കൂടുതലായും ഉപയോഗിക്കുന്ന അടിസ്ഥാന വസ്ത
ജി.സി.സി വാല്യൂ ആഡഡ് ടാക്‌സ് (VAT) കരാറിലും, തെരെഞ്ഞെടുക്കപ്പെട്ട നികുതികളിലെ ഏകീകരിക്കുന്ന ജി.സി.സി കരാറിലും ബഹ്റിൻ ഒപ്പു വച്ചു. ഇതുവഴി ചില ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ഉറപ്പായി.. ഇന്നലെ ബഹ്റിൻ ധനകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് കരാറിൽ ഒപ്പു വച്ചത്.
അടിസ്ഥാനമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റു മെഡിക്കൽ സപ്ലൈസ് എന്നിവയ്ക്ക് നികുതി ഏർപ്പെടുത്തില്ല. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും ഉടൻ തന്നെ ഈ കരാർ നിലവിൽ വരും.
ഭരണഘടനാപരമായ നടപടികളും, പാർലമെന്റിന്റെയും ഷൂറാ കൗൺസിലിന്റെയും നടപടിക്രമങ്ങളും പൂർത്തിയാകുന്നതോടെ കരാർ രാജ്യത്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ കരാറുകൾ വരുമാന നികുതിയുമായി ബന്ധപ്പെട്ടതല്ല. മറിച്ച് ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും മാത്രം അഞ്ചു ശതമാനം വീതം നികുതി ചുമത്തുന്നതാണ്. ഇതിൽ നിന്നും അടിസ്ഥാന ഉപയോഗമുള്ള ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർ കൂടുതലായും ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളിൽ നികുതി ഏർപ്പെടുത്തുന്നില്ല എന്നതിനാൽ ഇത് വരുമാനം കുറഞ്ഞ പൗരന്മാരെ ബാധിക്കില്ല. കൂടാതെ 90 ഉത്പന്നങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി ആരിഫ് ഖമീസ് അറിയിച്ചു. ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി അലി അൽ റുമൈഹിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ഓടെ കരാർ നിലവിൽ വരുമെന്ന് കരുതുന്നതായി മന്ത്രി അലി അൽ റുമൈഹി പറഞ്ഞു. ജി.സി.സിയിലെ 150ഓളം സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ഈ നികുതി നിരക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു