ണ്ണ വിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വ്യക്തികളുടെ വരുമാനത്തിന് മേൽ നികുതി ഏർപ്പെടുത്തില്ലെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി ഒബെയ്ദ് ഹുമെയ്ദ് അൽ തയെർ അറിയിച്ചു. അതേസമയം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രത്യേക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പഠനം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്

എന്നാൽ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല. അയക്കുന്ന പണത്തിന്റെ അളവ്, തൊഴിലാളികളുടെ കാറ്റഗറി എന്നിവ സംബന്ധിച്ച് ഇനിയും കൂടുതൽ കാര്യങ്ങൾ മനസിലാക്കേണ്ടതു ണ്ടെന്നും മന്ത്രി പറഞ്ഞു.കോർപ്പറേറ്റ് ആദായ നികുതി ഈടാക്കുന്നത് സംബന്ധിച്ച് കരട് ബില്ല് ഇപ്പോഴും ആദ്യഘട്ടത്തിലാണെന്നും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

ജി.സി.സി രാജ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ മൂല്യവർധിത നികുതി അഥവാ വാറ്റ് 2018ലോ 2019 ലോ നടപ്പിലാക്കാനാവും. വാറ്റ് നടപ്പിലാക്കാൻ 18 മാസത്തെ സാവകാശം നല്കുമെന്നും മന്ത്രി പറഞ്ഞു.

ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ(25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ