കുവൈറ്റ് സിറ്റി: ഖജനാവിലേക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ തീരുമാനമായി. കുവൈറ്റിൽ നിന്ന് വിദേശികൾ സ്വദേശത്തേക്ക് പണം അയയ്ക്കുമ്പോൾ അഞ്ചു ശതമാനം നികുതി ഇവിടെ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ പ്രത്യേക മിനിസ്റ്റീരിയൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

കുവൈറ്റിൽ നിന്ന് പണം അയയ്ക്കുന്ന കമ്പനികൾ അതേസമയം പത്തു ശതമാനം നികുതി അടയ്‌ക്കേണ്ടി വരും. പുതിയ കാബിനറ്റ് ചേരുമ്പോൾ ഇതുസംബന്ധിച്ച നിർദേശങ്ങൾ പുതിയ കമ്മിറ്റി അവതരിപ്പിക്കും. ഡിസംബർ പകുതിയോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

ഒട്ടേറെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായാണ് പുതിയ സർക്കാർ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ടാക്‌സ് നൽകേണ്ടി വരുമെന്ന വാർത്ത പ്രവാസികൾക്കെല്ലാം ആശങ്കയ്ക്ക് ഇടനൽകിയിരിക്കുകയാണ്.