അബുദാബി: യുഎഇയിൽ പുകയിലയ്ക്കും സോഫ്റ്റ് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ് എന്നിവയ്ക്കും നികുതി ഏർപ്പെടുത്താൻ നീക്കം. ഈ വർഷം തന്നെ ഇവയ്ക്ക് നികുതി ഏർപ്പെടുത്തിത്തുടങ്ങുമെന്ന് മന്ത്രി വെളിപ്പെടുത്തി. നിശ്ചിത ഉത്പന്നങ്ങൾക്ക് വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി ഒബൈദ് അൽ ടെയർ വ്യക്തമാക്കി. നികുതിയിനത്തിൽ ഖജനാവിലേക്ക് വരുമാനം കണ്ടെത്തുന്ന ഭാഗമായാണ് പുകയിലയ്ക്കും സോഫ്റ്റ് ഡ്രിങ്ക്‌സിനും മറ്റും നികുതി ചുമത്തുന്നത്.

പുകയിലയ്ക്ക് മാത്രം നികുതി ഏർപ്പെടുത്തിയാൽ ആയിനത്തിൽ വർഷം രണ്ടു ബില്യൺ ദിർഹം ഖജനാവിലേക്ക് എത്തും. അടുത്ത വർഷം മുതൽ അഞ്ചു ശതമാനം വാറ്റ് ഈടാക്കാൻ ജിസിസി രാഷ്ട്രങ്ങൾ തീരുമാനിച്ച കാര്യവും ഒബൈദ് ചൂണ്ടിക്കാട്ടി.