കൊച്ചി: 2019-20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്.ശമ്പളക്കാരടക്കം, ആദായനികുതി ഓഡിറ്റ് വേണ്ടാത്തവർക്കാണിത്.

കമ്പനികൾ ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകൾ നൽകാം. ജിഎസ്ടി റിട്ടേണിനുള്ള തീയ്യതി ഫെബ്രുവരി 28 വരെ നീട്ടി.വിവിദ് സേ വിശ്വാസ് സ്‌കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാ നുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന് നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.