- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം; ബജറ്റിൽ പ്രഖ്യാപിച്ചേക്കും; നീക്കം വാക്സിൻ വിതരണത്തിലെ അധികചെലവ് മറികടക്കാൻ വേണ്ടി; വാക്സിൻ വിതരണം സൗജന്യം ആക്കണം എന്ന് വിവിധ സംസ്ഥാനങ്ങളും ആവശ്യവും കേന്ദ്ര സെസിന് പിന്നിൽ; പെട്രോളിയം, എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടിയിലും സെസ് ഏർപ്പെടുത്താനും ആലോചന
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ വേണ്ടിയാണ് സെസിനെ കുറിച്ചു സർക്കാർ ആലോചന തുടങ്ങിയത്. വാക്‌സിൻ വിതരണം അടക്കമുള്ള നടപടികളിലേക്ക് രാജ്യം കടക്കുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് കേന്ദ്രസർക്കാന് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്.
ഫെബ്രുവരിയിൽ അടുത്ത ബജറ്റിൽ ഈ തീരുമാനമു ണ്ടായേക്കും. രാജ്യത്തെ അധിക വരുമാനമുള്ളവർക്കുമേലാണ് നികുതി ചുമത്തുന്നതിന് ആലോചിക്കുന്നത്. കോവിഡ് മൂലമുണ്ടായ അധിക ചെലവിന് പണം കണ്ടെത്താനാണ് കേന്ദ്രത്തിന്റെ നീക്കം. പല സംസ്ഥാനങ്ങളും നിലവിൽ വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.വാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന് ഉണ്ടാകാൻ പോകുന്നത് വലിയ ചെലവാണ്. അതിനാലാണ് ഇത്തരമൊരു ആലോചനയിലേക്ക് കേന്ദ്രം കടക്കുന്നത് എന്നാണ് സൂചന. മുൻപും ഇത്തരം ആലോചന കേന്ദ്രത്തിനുണ്ടായിരുന്നെങ്കിലും പല പ്രതിപക്ഷ കക്ഷികളും എതിർത്തതിനെ തുടർന്ന് തീരുമാനം നടപ്പായില്ല.
ഇതുകൂടാതെ പെട്രോളിയം, എക്സൈസ് ഡ്യൂട്ടികളിലും കസ്റ്റംസ് ഡ്യൂട്ടിയിലും സെസ് ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.എന്നാൽ ഇത്തരം ആലോചനകളിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഈ തീരുമാനങ്ങൾ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ചില വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് സമ്പദ്വ്യവസ്ഥ കരകയറാതെ നിൽക്കുന്നതുകൊണ്ടാണ് ഈ തീരുമാനം പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നത്. ജി.എസ്.ടി കൗൺസിലിൽ ഉൾപ്പടെ ഈ വിഷയം ചർച്ച ചെയ്യേണ്ടതാണെന്ന് വിദഗ്ദ്ധാഭിപ്രായം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യം മുെമ്പങ്ങുമില്ലാത്തവിധം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനറിപ്പോർട്ട് പുറത്തുവന്നിരുന്നു. ആർ.ബി.ഐ ധനനയ സമിതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കേൽ ബട്രയുടെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ദ്ധർ തയാറാക്കി പുറത്തിറക്കിയ 'നൗകാസ്റ്റ്' ബുള്ളറ്റിനിലാണ് ഗുരുതര സ്ഥിതിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും തുടർച്ചയായുണ്ടായ നെഗറ്റിവ് വളർച്ചയാണ് മാന്ദ്യത്തിന് കാരണം. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 8.6 ശതമാനം ഇടിഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 24 ശതമാനമാണ് കൂപ്പുകുത്തിയത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ ഒന്നായിരുന്നു ആഗോള എണ്ണവിലയുടെ ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ മുകളിലേക്കായിരുന്നു. ഇത് പ്രതിഷേധങ്ങൾക്കും ഇടയാക്കി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും വലിയ പ്രതിസന്ധിയെയാണ് നേരുന്നത്. 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലു ബാങ്കുകളാക്കാൻ തീരുമാനിക്കുകയും 2020 ഏപ്രിൽ ഒന്നിന് അത് നിലവിൽ വരുകയും ചെയ്തു. ഇതോടെ, 2020-21 സാമ്പത്തിക വർഷം മുതൽ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആയി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്.
മറുനാടന് ഡെസ്ക്