ഡബ്ലിൻ: രാജ്യത്തെ ടാക്‌സി നിരക്കുകളിൽ ഇന്ന് മുതൽ വർദ്ധനവ്. ഗതാഗത വകുപ്പിന്റെ ഉന്നത അധികാര സമിതിയുടെ നിർദ്ദേശം കണക്കിലെടുത്താണ് ടാക്‌സി നിരക്കുകൾ ഉയർത്താൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി തീരുമാനമെടുത്തത്. നിലവിലെ നിരക്കിൽ നിന്നും 3.22 ശതമാനം വർദ്ധനവാണ് നടപ്പിലാകുന്നത്. എന്നാൽ നിരക്ക് വർദ്ധനവിൽ ഡ്രൈവർമാരുടെ സംഘടനകൾ പലതും അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.

നിരക്കനുസരിച്ച് പകൽ സമയത്തെ യാത്ര നിരക്ക് കിലോമീറ്ററിന് 3.6 യൂറോ മുതൽ 3.8 യൂറോ വരെയായിരിക്കും ഈടാക്കുന്നത്.രാത്രിയിലുള്ള ടാക്‌സി യാത്രകൾക്ക് 5 സെന്റ് മുതൽ 1.45 യൂറോ വരെ നിരക്കിയിൽ വർദ്ധനവ് ഉണ്ടാവും.

2014 ആണ് അവസാനമായി ടാക്‌സിനിരക്ക് 4 ശതമാനം വർദ്ധിപ്പിച്ചത്. പിന്നീട് നാല് വർഷത്തിന് ശേഷമുള്ള നിരക്ക് വർദ്ധനവ് മതിയാവില്ലെന്നും ഇന്ധന ഇൻഷ്വറൻസ് നിരക്കുകളുടെ വർദ്ധനവ് മൂലം നട്ടം തിരിയുമ്പോൾ ടാക്‌സി നിരക്കിലും കാര്യമായ വർദ്ധനവ് വേണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.