സിംഗപ്പൂർ: അധികൃതരിൽ നിന്ന് അനുവാദം കിട്ടിയതോടെ ഇനി ടാക്‌സി കമ്പനികൾക്ക് നിരക്ക് വർധിപ്പിക്കാം. ടാക്‌സി കമ്പനികളിൽ നിന്ന് നിരക്കു വർധനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചുവെന്നും അവ സ്വീകാര്യയോഗ്യവുമാണെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൽടിഎ), പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ (പിടിസി) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്‌സികൾക്കും നിരക്ക് വർധന ബാധകമായിരിക്കും.

പുതിയ നിർദേശപ്രകാരം ഡിമാൻഡ് വർധിക്കുന്നതിന് അനുസരിച്ച് ടാക്‌സി നിരക്കും വർധിക്കും. ഇത്തരത്തിൽ പലസമയത്തും മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടാക്‌സി നിരക്ക് വ്യത്യസ്തപ്പെട്ടിരിക്കും. തിരക്കേറിയ സമയത്തും ഡിമാൻഡ് ഏറെയുള്ള സമയത്തും യാത്രക്കാർ കൂടിയ നിരക്ക് നൽകേണ്ടി വരും. അതേസമയം ഡിമാൻഡ് കുറവുള്ള സമയത്താകട്ടെ കുറഞ്ഞ നിരക്കു നൽകിയാൽ മതി.