റിയാദ്: പെട്രോൾ വില ഉയർന്നതോടെ ടാക്‌സി നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ് രാജ്യത്തെ ടാക്‌സി ഡ്രൈവർമാർ. ടാക്‌സി നിരക്കു വർധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോൾ വില വർദ്ധനവിന് പിന്നാലെ മിക്ക ടാക്‌സികളും അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

പെട്രോളിന് വില വർധിച്ചതോടെ ടാക്‌സി ഡ്രൈവർമാർ നിലവിലുള്ള നിരക്കിനേക്കാൾ മൂന്നിലൊന്ന് നിരക്കാണ് പല ടാക്‌സി ഡ്രൈവർമാരും ഈടാക്കുന്നത്. ടാക്‌സി കമ്പനികൾക്ക് കീഴിൽ സർവീസ് നടത്തുന്ന വിദേശികൾ കൂടുതൽ തുക ഈടാക്കുന്നത് കമ്പനികൾ വിലക്കിയിട്ടില്ല.

ഗതാഗതവകുപ്പ് ടാക്‌സി നിരക്ക് വർധനവ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ടാക്‌സി കമ്പനികൾ. അതേസമയം ഓൺലൈൻ ടാക്‌സി കമ്പനികളായ യൂബർ, കരിം തുടങ്ങിയവയുടെ കീഴിൽ സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്.