- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില വർധിക്കുന്നതിനൊപ്പം തന്നെ ടാക്‌സി ചാർജുകളും കുത്തനെ ഉയരുന്നു; ഒരു വർഷത്തിനുള്ളിൽ വർധിച്ചത് 30 ശതമാനത്തോളം
മസ്‌ക്കറ്റ്: സർക്കാർ ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞതോടെ ഇന്ധന വിലയും വർധിക്കുന്നത് സ്വകാര്യ ടാക്‌സി ഡ്രൈവർമാർ മുതലെടുക്കുന്നതായി പരക്കെ ആക്ഷേപം. എണ്ണവില ഇടിവിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞത്. തുടർന്ന് എല്ലാ മാസവും ഇന്ധനവില വർധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ടാക്‌സി നിരക്കുകൾ 30 ശതമാനത്തോളം ഡ്രൈവർമാർ വർധിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. സബ്‌സിഡി കളഞ്ഞതിനു ശേഷം ഏറ്റവും കൂടിയ ഇന്ധന വില രേഖപ്പെടുത്തിയത് ഈ മാസമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ടാക്‌സി യാത്രക്കാർക്ക് അമിത ഭാരം ഉണ്ടാക്കിയിരിക്കുകയാണ് പുതിയ നിരക്കുകൾ. മുവാസലത്ത് ടാക്‌സി സർവീസുകൾ ആരംഭിക്കുകയും ചെയ്തതോടെ തങ്ങൾക്ക് ബിസിനസിൽ ഇടിവു നേരിട്ടുവെന്നും അതു നികത്താൻ നിരക്കുകൾ വർധിപ്പിക്കുകയല്ലാതെ മാർഗമില്ലെന്നുമാണ് ടാക്‌സി ഡ്രൈവർമാർ പറയുന്നത്. ഒരു വർഷം മുമ്പ് റുവി ടാക്‌സി സ്റ്റാൻഡിൽ നിന്നും സീബിലേക്ക് യാത്രയ്ക്കാടി 600 മുതൽ 700 ബൈസ വരെ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ അതേ ദൂരം സഞ്ചരിക്കണമെങ്കിൽ 900 ബൈ
മസ്‌ക്കറ്റ്: സർക്കാർ ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞതോടെ ഇന്ധന വിലയും വർധിക്കുന്നത് സ്വകാര്യ ടാക്‌സി ഡ്രൈവർമാർ മുതലെടുക്കുന്നതായി പരക്കെ ആക്ഷേപം. എണ്ണവില ഇടിവിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞത്. തുടർന്ന് എല്ലാ മാസവും ഇന്ധനവില വർധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ടാക്‌സി നിരക്കുകൾ 30 ശതമാനത്തോളം ഡ്രൈവർമാർ വർധിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്.
സബ്‌സിഡി കളഞ്ഞതിനു ശേഷം ഏറ്റവും കൂടിയ ഇന്ധന വില രേഖപ്പെടുത്തിയത് ഈ മാസമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ടാക്‌സി യാത്രക്കാർക്ക് അമിത ഭാരം ഉണ്ടാക്കിയിരിക്കുകയാണ് പുതിയ നിരക്കുകൾ. മുവാസലത്ത് ടാക്‌സി സർവീസുകൾ ആരംഭിക്കുകയും ചെയ്തതോടെ തങ്ങൾക്ക് ബിസിനസിൽ ഇടിവു നേരിട്ടുവെന്നും അതു നികത്താൻ നിരക്കുകൾ വർധിപ്പിക്കുകയല്ലാതെ മാർഗമില്ലെന്നുമാണ് ടാക്‌സി ഡ്രൈവർമാർ പറയുന്നത്.
ഒരു വർഷം മുമ്പ് റുവി ടാക്‌സി സ്റ്റാൻഡിൽ നിന്നും സീബിലേക്ക് യാത്രയ്ക്കാടി 600 മുതൽ 700 ബൈസ വരെ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ അതേ ദൂരം സഞ്ചരിക്കണമെങ്കിൽ 900 ബൈസ നൽകേണ്ടി വരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇന്ധനവിലയിൽ ഒരു വർഷത്തിനുള്ളിൽ 50 ശതമാനത്തോളം വർധന നേരിട്ടിട്ടുണ്ടെന്നും നിരക്ക് വർധിപ്പിക്കാതെ ഇന്ധന ചെലവുകൾ താങ്ങാൻ കഴിയില്ലെന്നുമാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. ഇൻഷ്വറൻസ് തുക, വാഹനത്തിന്റെ വില, ഇന്ധന വില എല്ലാം കണക്കിലെടുക്കുമ്പോൾ നിരക്ക് വർധിപ്പിക്കുക തന്നെ വേണമെന്നാണ് ഡ്രൈവർമാർ പറയുന്നത്.
രാജ്യത്തെ സ്വകാര്യ ടാക്‌സി നിരക്കുകൾ സർക്കാർ നിയന്ത്രിതമല്ലാത്തതു കൊണ്ട് ഡ്രൈവർമാർ തോന്നും പടി നിരക്കുകൾ വർധിപ്പിക്കാറുമുണ്ട്. ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള പരസ്പര ധാരണയിലാണ് മിക്കയിടത്തും ഓട്ടം ഓടുന്നത്.