- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിമാൻഡ് ഏറി; യാത്രക്കാരെ പിഴിയാൻ ടാക്‌സി കമ്പനികൾ; അരാഫാത്ത് ഡേയിൽ നിരക്കുകൾ 50 ശതമാനം വർധിപ്പിച്ച് കൊള്ളലാഭം കൊയ്തതായി ആരോപണം
ജിദ്ദ: ഈദ് ദിനത്തിൽ ടാക്‌സി നിരക്കുകൾ 50 ശതമാനത്തോളം വർധിപ്പിച്ച് പബ്ലിക് ടാക്‌സി കമ്പനികൾ യാത്രക്കാരെ പിഴിഞ്ഞ് കൊള്ളലാഭം നേടിയതായി പരക്കെ ആരോപണം. ടാക്‌സികൾക്ക് ഏറെ ഡിമാൻഡുള്ള ഈദ് സീസണിൽ നിരക്കുകൾ ഏറെ വർധിപ്പിച്ചത് മറ്റു ടാക്‌സി കമ്പനികൾക്ക് ഏറെ തിരിച്ചടിയായിരിക്കുകയാണെന്നും ആരോപണമുണ്ട്. തിരക്ക് ഏറെയള്ള സീസണിൽ ഒട്ടേറെ പുതിയ പബ്ലിക് ടാക്‌സി കമ്പനികൾ പ്രത്യക്ഷപ്പെട്ട് കൊള്ളലാഭം നേടാൻ ശ്രമിച്ചുവെന്നും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) ആരോപിച്ചു. വിവിധ തരത്തിലുള്ള പുതിയ ടാക്‌സി കമ്പനികളാണ് മാർക്കറ്റിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. പ്രത്യേകിച്ച് പരമ്പരാഗത ട്രാൻസ്‌പോർട്ട് കമ്പനികൾ കടക്കെണിയിൽ പെട്ട് അവ സർവീസുകൾ നിർത്താൻ തയ്യാറെടക്കുമ്പോൾ ഇത്തരത്തിൽ പുതിയ കമ്പനികൾ ഈയവസരം മുതലാക്കി കൊള്ളലാഭം കൊയ്യുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ജെസിസിഐ അംഗം അൽ ഖാഹ്തനി വ്യക്തമാക്കി. ഈദ് ദിനത്തിൽ ഡിമാൻഡ് ഏറെ വർധിച്ചതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പബ്ലിക് ടാക്‌സി കമ്പനികൾ നിരത്തിലിറങ്ങുക
ജിദ്ദ: ഈദ് ദിനത്തിൽ ടാക്‌സി നിരക്കുകൾ 50 ശതമാനത്തോളം വർധിപ്പിച്ച് പബ്ലിക് ടാക്‌സി കമ്പനികൾ യാത്രക്കാരെ പിഴിഞ്ഞ് കൊള്ളലാഭം നേടിയതായി പരക്കെ ആരോപണം. ടാക്‌സികൾക്ക് ഏറെ ഡിമാൻഡുള്ള ഈദ് സീസണിൽ നിരക്കുകൾ ഏറെ വർധിപ്പിച്ചത് മറ്റു ടാക്‌സി കമ്പനികൾക്ക് ഏറെ തിരിച്ചടിയായിരിക്കുകയാണെന്നും ആരോപണമുണ്ട്. തിരക്ക് ഏറെയള്ള സീസണിൽ ഒട്ടേറെ പുതിയ പബ്ലിക് ടാക്‌സി കമ്പനികൾ പ്രത്യക്ഷപ്പെട്ട് കൊള്ളലാഭം നേടാൻ ശ്രമിച്ചുവെന്നും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) ആരോപിച്ചു.
വിവിധ തരത്തിലുള്ള പുതിയ ടാക്‌സി കമ്പനികളാണ് മാർക്കറ്റിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. പ്രത്യേകിച്ച് പരമ്പരാഗത ട്രാൻസ്‌പോർട്ട് കമ്പനികൾ കടക്കെണിയിൽ പെട്ട് അവ സർവീസുകൾ നിർത്താൻ തയ്യാറെടക്കുമ്പോൾ ഇത്തരത്തിൽ പുതിയ കമ്പനികൾ ഈയവസരം മുതലാക്കി കൊള്ളലാഭം കൊയ്യുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ജെസിസിഐ അംഗം അൽ ഖാഹ്തനി വ്യക്തമാക്കി.
ഈദ് ദിനത്തിൽ ഡിമാൻഡ് ഏറെ വർധിച്ചതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പബ്ലിക് ടാക്‌സി കമ്പനികൾ നിരത്തിലിറങ്ങുകയായിരുന്നു. സ്വന്തമായി കാറുള്ള ആർക്കും ടാക്‌സി ഓടാവുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നിരത്തിലിറങ്ങിയ ഇത്തരം ടാക്‌സികൾ യാത്രക്കാരെ അമിതമായി പിഴിഞ്ഞ് കൊള്ളലാഭം കൊയ്തുവെന്നും ആരോപിക്കപ്പെടുന്നു.