മസ്‌കത്ത്: അയൽ രാജ്യങ്ങളിൽ അടക്കം കൂടുതൽ പ്രചാരം നേടിയ യൂബർ ടാക്സിയും കരീം കാർ സർവീസും ഒമാനിലും സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾക്ക് തെറ്റെന്ന് അധികൃതർ. കരീം കാർ, യൂബർ ടാക്സി എന്നീ സ്വകാര്യ കമ്പനികൾ രാജ്യത്ത് സർവീസ് നടത്തില്ലെന്ന് ഗതാഗത, വാർത്താ വിനിമയ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു.മർഹബ, മുവാസലാത്ത് ടാക്സികൾ മാത്രമാണ് രാജ്യത്തുണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.