- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വേൽസിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യത; മെൽബണിലെ ചുഴലി മുന്നറിയിപ്പ് പിൻവലിച്ചു
ന്യൂസൗത്ത് വെൽസ് : ന്യൂസൗത്ത് വെൽസിലെ വടക്കൻ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ബ്യൂറോ ഓഫ് മെട്രോളജി മുന്നറിയിപ്പ് നല്കി. എൻഎസ്ഡബ്ലിയു വടക്കു പടിഞ്ഞാറൻ സമതല പ്രദേശങ്ങളിലും കുന്നിൻ ചരിവുകളിലും വടക്കൻ ജില്ലകളിലും കാലാവസ്ഥ അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബ്യൂറോ
ന്യൂസൗത്ത് വെൽസ് : ന്യൂസൗത്ത് വെൽസിലെ വടക്കൻ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ബ്യൂറോ ഓഫ് മെട്രോളജി മുന്നറിയിപ്പ് നല്കി. എൻഎസ്ഡബ്ലിയു വടക്കു പടിഞ്ഞാറൻ സമതല പ്രദേശങ്ങളിലും കുന്നിൻ ചരിവുകളിലും വടക്കൻ ജില്ലകളിലും കാലാവസ്ഥ അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബ്യൂറോ ഓഫ് മെട്രോളജി അറിയിച്ചു.
അതേസമയം മെൽബണിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് പിൻവലിച്ചു. മെൽബണിലെ സൗത്ത് ഈസ്റ്റ്, നോർത്ത് മേഖലകളിൽ ശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ക്രെയ്ഗ്‌ബേൺ, കാമ്പെൽഫീൽഡ്, ടുള്ളാമറൈൻ എന്നീ മേഖലകളിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ കനത്ത നാശം വിതയ്ക്കുമെന്ന് പ്രവചിച്ചിരുന്ന ടെയ്‌ലർ ചുഴലി ദിശമാറി പോകുന്നതിനാൽ മെൽബണിൽ കാറ്റ് വീശില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം ന്യൂസൗത്ത് വേൽസ് ഇപ്പോഴും ടെയ്‌ലർ ചുഴലിയുടെ ഭീഷണിയിലാണുള്ളത്. ശക്തമായ കാറ്റ് കനത്തമഴയ്ക്കു മുന്നോടിയായി എത്തും. നിർത്താതെ പെയ്യുന്ന മഴയിൽ പല താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത ഏറെയാണ്. അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായാണ് ബ്യൂറോ ഓഫ് മെട്രോളജി നല്കുന്ന സൂചന. Glen Innes, Inverell, Moree, Mungindi, Lightning Ridge Collarenebri എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും കൂടുതൽ ബാധിക്കാനുള്ള സാധ്യതകൾ നിലനില്ക്കുന്നു.
കാലാവസ്ഥാ അതിരൂക്ഷമായതിനെ തുടർന്ന് സ്‌റ്റേറ്റ് എമർജൻസി അഥോറിറ്റി ജനങ്ങൾക്കു ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുമുണ്ട്. ശക്തമായ മഴയുള്ള പ്രദേശങ്ങളിൽ ജനങ്ങൽ പ്രദേശത്തെ കൈവഴികളും ഓടകളും തുറന്നുവിടണമെന്നും വെള്ളപ്പൊക്കമുള്ള സമയത്ത് വാഹനയാത്രകളോ, കാൽനടയോ ഒഴിവാക്കണമെന്നും നിർദേശിക്കുന്നുണ്ട്.
കനത്ത വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും രക്ഷാപ്രവർത്തകരുടെ ആവശ്യം അനിവാര്യമായാൽ 000 എന്ന നമ്പരിലേക്ക് വിളിക്കണം. കമ്പ്യൂട്ടർ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാതിരിക്കുക. ഫോണുകൾ കഴിവതും ഉപയോഗിക്കാതിരിക്കുക. കനത്ത മഴയും കാറ്റുമുള്ള സമയങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുക. പ്രധാനമായും ജനലിനടുത്ത് നില്ക്കുന്നത് ഒഴിവാക്കുക. കുട്ടികളേയും വളർത്തു മൃഗങ്ങളേയും പുറത്തു പോകാൻ അനുവദിക്കരുത്.
സതേൺ ഓസ്‌ട്രേലിയയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ അഡലെയ്ഡിൽ ശക്തിയായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയ്ക്ക് പുറമെ പലയിടങ്ങളിലും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തെ നേരിടാൻ സ്‌റ്റേറ്റ് എമർജൻസി സർവ്വീസ് മണൽചാക്കുകൾ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.