- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിസിഫ് എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27ന് ജിദ്ദയിൽ
ടി.സി.എഫ് കണ്ണൂർ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27 നു സിട്ടീൻ റോഡിലെ (അൽ വഹ ഹോട്ടലിനു മുൻവശം) ബി.എം ടി ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിൽ കണ്ണൂർ, തലശ്ശേരി, മാഹി, ടി.സി.എഫ് ടീമുകൾ തമ്മിൽ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. ആദ്യ മത
ടി.സി.എഫ് കണ്ണൂർ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27 നു സിട്ടീൻ റോഡിലെ (അൽ വഹ ഹോട്ടലിനു മുൻവശം) ബി.എം ടി ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയാണ് മത്സരങ്ങൾ നടക്കുക.
ടൂർണമെന്റിൽ കണ്ണൂർ, തലശ്ശേരി, മാഹി, ടി.സി.എഫ് ടീമുകൾ തമ്മിൽ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ തലശ്ശേരി ബ്രദേഴ്‌സ് കണ്ണൂർ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നേരിടും. തുടർന്ന് നടക്കുന്ന മത്സരങ്ങളിൽ എല്ലാ ടീമുകളും മുഖാമുഖം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് നേടുന്ന നേടുന്ന ടീമുകൾ രാത്രി 10 മണിക്ക് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. കണ്ണൂർ ബ്ലാസ്റ്റേർസ് ടീമിനെ ഇർഷാദും, തലശ്ശേരി ബ്രദേഴ്‌സ് ടീമിനെ ഷാനി പടിഞ്ഞാറേപുരയിൽ മാസൂം മാഹി ടീമിനെ ഹിഷാമും ടി.സി.എഫ് വാരിയേഴ്‌സ് ടീമിനെ അജ്മൽ നസീർ എന്നിവരും നയിക്കും.
ഇത് ആദ്യമായാണ് ടി.സി.എഫ് കേരളത്തിലെ ഒരു ജില്ലയിലെ ടീമുകളെ പങ്കെടുപ്പിച്ചു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കേരളത്തിലെ മുഴുവൻ ജില്ലകളെയും പങ്കെടുപ്പിച്ച് വിപുലമായ ടൂർണമെന്റ് സംഘടിപ്പിക്കുവാൻ പരിപാടിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.