- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ചൂടുള്ള ഒരു കപ്പ് ചായ കിട്ടിയാൽ മറ്റൊന്നും വേണ്ടെന്ന് പറയുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ചായ കുടിക്കുന്നത് സർഗ്ഗാത്മക ശേഷിയെ ഉണർത്തുമെന്ന് പഠനം
നല്ല ചൂടുള്ള ഒരു കപ്പ് ചായ കിട്ടിയാൽ വേറൊന്നും വേണ്ടെന്നു പറയുന്ന ചായ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. നമ്മുടെ ദേശീയ പാനീയമായ ചായമനുഷ്യരിൽ ഉറങ്ങി കിടക്കുന്ന സർഗ്ഗാത്മക ശേഷി കൂട്ടുമെന്ന് പഠനം. ചായയിലടങ്ങിയിട്ടുള്ള കഫൈൻ തിയാനിൻ തുടങ്ങിയവ ഉത്സാഹവും ജാഗ്രതയും കൂട്ടാൻ സഹായിക്കും എന്നാണ് പുതിയ വിവരം. ചായ കുടിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ നമ്മുടെ സർഗ്ഗ ബോധം ഉണരുന്നതായി അനുഭവപ്പെടും എന്നാണ് ന്യു പെർക്കിങ്ങ് യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. ഒരു സംഘം സൈക്കോളജിസ്റ്റുകൾ 50 കുട്ടികളിൽ പരീക്ഷണം നടത്തിയതിൽ പകുതി പേർക്ക് ചായയും പകുതി പേർക്ക് വെള്ളവും നൽകി. തുടർന്ന് രണ്ടു വിഭാഗക്കാരെയും പരീക്ഷണത്തിനു വിധേയമാക്കിയതിൽ നിന്നും ചായ കുടിച്ചവരിൽ കലാബോധവും ചിന്താശേഷിയും വർദ്ധിച്ചതായി കണ്ടെത്തി. സൈക്യാട്രിസ്റ്റുകൾ നടത്തി പരീക്ഷണത്തിൽ ചായ കുടിച്ചവരിൽ വെള്ളം നൽകിവരെക്കാൾ കൂടുതൽ ഉത്സാഹവും ഉണർവ്വും ഉള്ളതായി കണ്ടെത്തി. കുറച്ചു മാത്രം കുടിച്ചവരിൽ ഈ മാറ്റങ്ങൾ കുറച്ചു നേരത്തേയ്ക്കു മാത്രമേ പ്രകടമാകു. ചായ കുടിക്കുന്നത
നല്ല ചൂടുള്ള ഒരു കപ്പ് ചായ കിട്ടിയാൽ വേറൊന്നും വേണ്ടെന്നു പറയുന്ന ചായ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. നമ്മുടെ ദേശീയ പാനീയമായ ചായമനുഷ്യരിൽ ഉറങ്ങി കിടക്കുന്ന സർഗ്ഗാത്മക ശേഷി കൂട്ടുമെന്ന് പഠനം.
ചായയിലടങ്ങിയിട്ടുള്ള കഫൈൻ തിയാനിൻ തുടങ്ങിയവ ഉത്സാഹവും ജാഗ്രതയും കൂട്ടാൻ സഹായിക്കും എന്നാണ് പുതിയ വിവരം. ചായ കുടിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ നമ്മുടെ സർഗ്ഗ ബോധം ഉണരുന്നതായി അനുഭവപ്പെടും എന്നാണ് ന്യു പെർക്കിങ്ങ് യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ.
ഒരു സംഘം സൈക്കോളജിസ്റ്റുകൾ 50 കുട്ടികളിൽ പരീക്ഷണം നടത്തിയതിൽ പകുതി പേർക്ക് ചായയും പകുതി പേർക്ക് വെള്ളവും നൽകി. തുടർന്ന് രണ്ടു വിഭാഗക്കാരെയും പരീക്ഷണത്തിനു വിധേയമാക്കിയതിൽ നിന്നും ചായ കുടിച്ചവരിൽ കലാബോധവും ചിന്താശേഷിയും വർദ്ധിച്ചതായി കണ്ടെത്തി.
സൈക്യാട്രിസ്റ്റുകൾ നടത്തി പരീക്ഷണത്തിൽ ചായ കുടിച്ചവരിൽ വെള്ളം നൽകിവരെക്കാൾ കൂടുതൽ ഉത്സാഹവും ഉണർവ്വും ഉള്ളതായി കണ്ടെത്തി. കുറച്ചു മാത്രം കുടിച്ചവരിൽ ഈ മാറ്റങ്ങൾ കുറച്ചു നേരത്തേയ്ക്കു മാത്രമേ പ്രകടമാകു.
ചായ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ അവലംബിച്ച് ആഹാരവും പാനീയങ്ങളും കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതാനും അങ്ങനെ കൂടുതൽ പേർക്ക് കഴിക്കുന്നതും കുടിക്കുന്നതുമായ സാധനങ്ങൾ ശരീരത്തിനു എങ്ങനെയാണ് പ്രയോജനപ്പെടുന്നത് എന്ന കാര്യത്തിൽ ഒരു ധാരണ ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശദീകരണം.



