- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രങ്ങളിൽ; ലക്ഷ്യം പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ
ജയ്പുർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ ചായ ലഭിക്കുക മൺപാത്രങ്ങളിൽ. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്കാണിതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ വിൽക്കുന്നത് മൺപാത്രങ്ങളിൽ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്കാണിത്.' മന്ത്രി പറഞ്ഞു. മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്
Next Story