വെതർ ഫോർഡ് (ടെക്സസ്): മരുന്നുവാങ്ങി നൽകുവാൻ പണമില്ലാതെയാണ് ഭാര്യ മരിച്ചതെന്ന് ഭർത്താവ്. 4 വർഷമായി ടെക്സസ് വെതർഫോർഡ് വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപിക ഹെതർ ഹോളന്റ് (38) ഫൽ വൈറസ് ബാധിച്ചു ഫെബ്രുവരി 11ന് ഞായറാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച രോഗം ഗുരുതരമായതിനെ തുടർന്ന് അദ്ധ്യാപികയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.

ഫൽ മെഡിക്കേഷൻ വാങ്ങുന്നതിനാവശ്യമായ കൊ പെ നൽകുവാൻ പണമില്ലായിരുന്നുവെന്ന് ഹെതർ ഫോർഡിന്റെ ഭർത്താവ് ഫ്രാങ്ക് ഹോളണ്ട് പറഞ്ഞു. ഹെതർ, ഠാമി ഫൽ വാങ്ങാൻ ആവശ്യപ്പെട്ടിരുന്നുവെന്നും, അതിനാവശ്യമായ 116 ഡോളർ കണ്ടെത്താനായില്ലെന്നും ഫ്രാങ്ക് പറഞ്ഞു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് അദ്ധ്യാപികയെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹ പ്രവർത്തകർക്കും, വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു അന്തരിച്ച അദ്ധ്യാപിക.

അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത രീതിയിൽ ഫൽ മാരകമായി മാറിയതിൽ ജനുവരി മൂന്നാം വാരം അവസാനിക്കുമ്പോൾ അമേരിക്കയിൽ 4064 പേർ മരിച്ചതായ സി
ഡി സി യുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ രോഗം ബാധിച്ച 10 പേരിൽ ഒരാൾ വീതം മരിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ടാമി ഫൽ എന്ന ഔഷധത്തിന്റെ ദൗർലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.