കലിഫോർണിയ: അദ്ധ്യാപകനും റിസർവ് പൊലീസ് ഓഫീസറുമായ ഡെന്നിസ്അലക്സാണ്ടർ തോക്ക് സുരക്ഷ സംബന്ധിച്ചു ബോധവൽക്കരണ ക്ലാസ്നടത്തുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്കിൽ നിന്നും പൊട്ടി മൂന്നുവിദ്യാർത്ഥികൾക്കു പരുക്കേറ്റതായി റിപ്പോർട്ട്.

നോർത്തേൺ കലിഫോർണിയ സീ സൈഡ് ഹൈസ്‌കൂളിലാരുന്നു സംഭവം.തോക്ക് എങ്ങനെപൊട്ടിക്കാം എന്ന് കാണിച്ചുകൊടുക്കുന്നതിന് മുകളിലേക്ക് ഉയർത്തി കാഞ്ചിവലിക്കുക യായിരുന്നു. തോക്കിൽ നിന്നുള്ള ബുള്ളറ്റ് മുറിയുടെ സീലിങ്ങിൽതട്ടി നാലുപാടും ചിതറി വീണു കുട്ടികളുടെ ശരീരത്തിൽതറയ്ക്കുകയായിരുന്നു.

പരുക്ക് ഗുരുതരമല്ലെങ്കിലും ഇവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. തോക്കിൽ വെടിയുണ്ട യില്ലെന്നു പറഞ്ഞാണ് അദ്ധ്യാപകൻകാഞ്ചി വലിച്ചതെന്ന് പറയപ്പെടുന്നു. അദ്ധ്യാപകൻ അഡ്‌മിനിസ്ട്രേറ്റീവ്അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്. കലിഫോർണിയ സ്‌കൂളുകളിൽ
ഫയർ ആം നിരോധിച്ചിട്ടുണ്ട്. അദ്ധ്യാപകൻ ക്ലാസ് മുറിയിലേക്ക് നിറതോക്ക്കൊണ്ടു വന്നതിന്റെ കാരണം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.