- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ അദ്ധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ
തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിയമനം ലഭിച്ചവർക്ക് സ്‌കൂൾ തുറന്നാലെ ജോലിയിൽ പ്രവേശിക്കാനാകൂവെന്നായിരുന്നു നേരത്തെയുള്ള സർക്കാരിന്റെ തീരുമാനം. പിന്നീട് ഇത് പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. സ്‌കൂൾ തുറക്കുമ്പോൾ മാത്രമേ ഇവരെ സേവനത്തിൽ പ്രവേശിപ്പിക്കാനാകൂ എന്ന തീരുമാനം പുനപ്പരിശോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം.
ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.