ചണ്ഡീഗഢ്: ട്യൂഷൻ പഠിക്കാൻ വീട്ടിലെത്തിയിരുന്ന 15-കാരനെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച 33-കാരിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചുമുതൽ തന്നെ പീഡിപ്പി്ച്ചിരുന്നുവെന്ന കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണിത്. ചണ്ഡീഗഢ് ജില്ലാ കോടതിയിൽ ഹാജരാക്കിയ അദ്ധ്യാപികയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽനിട്ടു. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ ചെറുക്കുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അദ്ധ്യാപികയുടെ പീഡനത്തിനിരയായത്. ചൈൽഡ് ഹെൽപ്‌ലൈനിലെ സംഗീത ജുൺെന്ന കൗൺസലർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനവിവരം പൂർണമായി പുറത്തുവരുന്നത്. കുട്ടിയുടെ നേർക്ക് വല്ലാത്ത അഭിനിവേശമാണ് ടീച്ചറിനുണ്ടായിരുന്നതെന്ന് സംഗീത പറഞ്ഞു. കൗൺസലർ കൂടെക്കൂടെ ചോദിച്ചപ്പോൾ സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും കുട്ടി പുറത്തുപറഞ്ഞു.

കുട്ടിയുടെ പരീക്ഷയിലെ മാർക്ക് വർധിക്കുന്നില്ലെന്നും ്ട്യൂഷൻ നിർത്താമെന്നും മെയ് 22-ന് കുട്ടിയുടെ രക്ഷിതാക്കൾ അദ്ധ്യാപികയെക്കണ്ട് പറഞ്ഞിരുന്നു. ക്ഷുഭിതയായ അദ്ധ്യാപിക, കുട്ടിയെ അവരുടെ വീട്ടിൽ പൂട്ടിയിട്ടു. അയൽക്കാരെ വിളിച്ചുകൂട്ടിയ രക്ഷിതാക്കൾ അവരുടെ സഹായത്തോടെ കുട്ടിയെ മോചിപ്പിച്ച് വീട്ടിലെത്തിച്ചു. പിന്നാലെയെത്തിയ അദ്ധ്യാപിക, ചുമയ്കക്കുള്ള മരുന്ന് അമിതമായി കഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ, രക്ഷിതാക്കൾ പൊലീസിനെ വിവരമറിയിച്ചു.

തുടർന്നാണ് ചൈൽഡ്‌ലൈൻ കൗൺസലർമാർ കുട്ടിയെ സമീപിക്കുന്നത്. തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന കാര്യം കുട്ടി സമ്മതിച്ചു. അദ്ധ്യാപിക സ്വകാര്യമായി നൽകിയ സിംകാർഡ് ഉപയോഗിച്ച് ഇരുവരും ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. തനിക്ക് വൈകാരികമായ സന്ദേശങ്ങൾ അദ്ധ്യാപിക അയക്കാറുണ്ടായിരുന്നുവെന്ന കാര്യവും കുട്ടി പറഞ്ഞു. ആശുപത്രിയിലായിരുന്ന അദ്ധ്യാപികയെ പൊലീസ് അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്.