- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ച് ബിരിയാണി കഴിച്ച് അദ്ധ്യാപിക മരിച്ചു; സംഭവം മയ്യനാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ; ബിരിയാണി കഴിച്ചപ്പോൾ ശരീരം ചൊറിഞ്ഞ് തടിയ്ച്ചതിന് പിന്നാലെ ശ്വാസ തടസ്സവും; അദ്ധ്യാപിക അലർജി ബാധിതയായിരുന്നുവെന്നും സൂചന
കൊല്ലം: കൊഞ്ച് ബിരിയാണി കഴിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. മയ്യനാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം മലയാളം അദ്ധ്യാപിക കൊല്ലം പരവൂർ പൊഴിക്കര പ്ലാങ്കാല വീട്ടിൽ എസ്. ബിന്ദു(46)വാണു മരിച്ചത്. ബുധനാഴ്‌ച്ചയാണ് സംഭവം. ഉച്ചയ്ക്കു സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ച് ബിരിയാണി കഴിച്ചതിനെത്തുടർന്ന് അദ്ധ്യാപികയുടെ ശരീരം മുഴുവൻ ചൊറിഞ്ഞുതടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അലർജി ബാധിതയായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ നാലിനു മരിച്ചു. മയ്യനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു വച്ചശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭർത്താവ്: ബിനോയ്. മകൾ: ഹയർ സെക്കൻഡറി വിദ്യാർത്ഥിനി ബിന്ദ്യ.
കൊല്ലം: കൊഞ്ച് ബിരിയാണി കഴിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. മയ്യനാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം മലയാളം അദ്ധ്യാപിക കൊല്ലം പരവൂർ പൊഴിക്കര പ്ലാങ്കാല വീട്ടിൽ എസ്. ബിന്ദു(46)വാണു മരിച്ചത്. ബുധനാഴ്‌ച്ചയാണ് സംഭവം. ഉച്ചയ്ക്കു സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ച് ബിരിയാണി കഴിച്ചതിനെത്തുടർന്ന് അദ്ധ്യാപികയുടെ ശരീരം മുഴുവൻ ചൊറിഞ്ഞുതടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അലർജി ബാധിതയായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ നാലിനു മരിച്ചു. മയ്യനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു വച്ചശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭർത്താവ്: ബിനോയ്. മകൾ: ഹയർ സെക്കൻഡറി വിദ്യാർത്ഥിനി ബിന്ദ്യ.
Next Story