ദുബായ്: യു.എ.ഇയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകളുകളിലെ സ്വദേശി, വിദേശി അദ്ധ്യാപകരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാനായി ഏകീകൃത സംവിധാനം അടുത്ത വർഷം മുതൽ നടപ്പാക്കുമെന്ന് നാഷണൽ ക്വാളിഫിക്കേഷൻ അഥോറിറ്റി അറിയിച്ചു.

അദ്ധ്യാപകർക്ക് മതിയായ യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആണ് ഇത്തരം തീരുമാനം. ഇതുസംബന്ധിച്ച നിയമത്തിന്റെ വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. പുതിയ സംവിധാനമനുസരിച്ച് എല്ലാ അദ്ധ്യാപകരും ട്രെയിനിങ് കോഴ്‌സിൽ പങ്കെടുക്കണം. ഇതിന് ശേഷം പരീക്ഷ പാസായാൽ മാത്രമേരാജ്യത്ത് ജോലി ചെയ്യാനുള്ള ലൈസൻസ് ലഭിക്കൂ.

നാഷണൽ ക്വാളിഫിക്കേഷൻ അഥോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, അബുദബിഎജുക്കേഷൻ കൗൺസിൽ, ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്അഥോറിറ്റി, അബുദബി സെന്റർ ഫോർ ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ എജുക്കേഷൻ ട്രെയിനിങ് എന്നിവ ചേർന്നാണ് പുതിയ സംവിധാനത്തിന് രൂപം നൽകുന്നത്. സംവിധാനം ഏതുരൂപത്തിൽ നടപ്പാക്കണമെന്നത് സംബന്ധിച്ച്അന്തിമ തീരുമാനം അടുത്തവർഷം മാത്രമേ ഉണ്ടാകൂ. വിവിധ വിഭാഗം അദ്ധ്യാപകർക്ക് വേണ്ട യോഗ്യതയും ഗുണഗണങ്ങളും വ്യക്തമാക്കുന്നപുസ്തകങ്ങളും പുറത്തിറക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്.