കുരുന്നുകൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ശിശുദിനമാണ് കടന്നു പോയത്. തങ്ങളുടെ പ്രിയപ്പെട്ട ചാച്ചാ നെഹ്‌റുവിനെ ടീച്ചർ വ്യത്യസ്ഥമായ രീതിയിൽ ഓർമ്മിപ്പിച്ചതിന്റെ ത്രില്ലിലാണ് വിദ്യാർത്ഥികൾ. പ്രസംഗമോ പാട്ടോ അല്ല പകരം ഓട്ടൻ തുള്ളലാണ് ടീച്ചർ തിരഞ്ഞെടുത്ത വഴി. സംഗതിയുടെ വീഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമത്തിൽ വൈറലായി. 'നെഹ്റുവിന്റെ ജന്മദേശം അലഹബാദെന്നറിയുക നമ്മൾ' എന്ന വരികളോടെയാണ് അദ്ധ്യാപികയുടെ ഓട്ടൻ തുള്ളൽ ആരംഭിക്കുന്നത്.

ഓട്ടൻ തുള്ളൽ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അദ്ധ്യാപികയുടെ ആത്മാർഥതയ്ക്ക് ആശംസാ പ്രവാഹമാണ് എത്തിയത്. ടീച്ചറുടെ ഈ രീതിയിലൂടെ കുട്ടികൾ നെഹ്റുവിനെ കൂടുതൽ മനസ്സിലാക്കും എന്നാണു ചിലരുടെ കമന്റുകൾ. എന്നാൽ അദ്ധ്യാപികയുടെ ഈ ആത്മാർഥതയെ പരിഹസിച്ചുകൊണ്ടും ചിലർ വീഡിയോയ്ക്ക് കമന്റുകളിട്ടിരുന്നു.