വേതനവർദ്ധനവ് സംബന്ധിച്ച് സർക്കാരുമായി നടത്തിയ അവസാന ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ രാജ്യത്തെ അദ്ധ്യാപകരുടെ സമരം ഉറപ്പായിരിക്കുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ 700 ദശലക്ഷം ഡോളർ മാറ്റിവയ്ക്കാമെന്ന അവസാന ഓഫറും അദ്ധ്യാപകരുടെ സംഘടന തള്ളിയതോടെയാണ് സമരത്തിന് തീരുമാനമായത്. ഇതോടെ തിങ്കളാഴ്‌ച്ച രാജ്യമെമ്പാടുള്ള പ്രൈമറി സ്‌കൂൾ അദ്ധ്യാപകരും പ്രിൻസിപ്പൾമാരും സമരത്തിനിറങ്ങും.

തിങ്കളാഴ്‌ച്ച 100 ഓളം സ്ട്രീറ്റ് കോർണറുകളിൽ അദ്ധ്യാപകർ റാലി സംഘടിപ്പിക്കും. പിന്നീട് സമരത്തിന്റെ ബാക്കിയുള്ള നടപടികൾ തീരുമാനിക്കും. മൂന്ന് ശതമാനം ശമ്പളവര്ദ്ധനവ് എന്ന ടീച്ചർമാരുടെ ആവശ്യം പരിഗണിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്നാണ് യൂണിയന്റെ നിലപാട.

നിലവിലെ തീരുമാനമനുസരിച്ച് നവംബർ 12. 16 തീയതികളിലായി 27000ത്തോളം വരുന്ന അദ്ധ്യാപകർ ജോലി ബഹിഷ്‌കരിച്ച് സമരത്തിൽ പങ്കാളികളാകും. ഗവൺമെന്റ് ആനുവൽ ശമ്പളവർദ്ധനവിൽ 10000 ഡോളർ ഓരോരുർത്തര്ക്കും ലഭിക്കുമെന്ന വാഗ്ദാനം നല്കിയിട്ടും അദ്ധ്യാപകർ തങ്ങളുടെ ആവശ്യമായി മൂന്ന് ശതമാനം ശമ്പളവർദ്ധനവ്് നടപ്പിലാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് നിലകൊള്ളുന്നത്.