- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപകർ സമരത്തിന്; വീടുവാടക അടക്കമുള്ള കാര്യങ്ങൾക്ക് അധിക അലവൻസ് വേണമെന്നും ആവശ്യം
ന്യൂസിലന്റിലെ അദ്ധ്യാപകർ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപകർ സമരഭീഷണിയുമായി രംഗത്ത്. ഓക് ലന്റ് പോലെയുള്ള സ്ഥലങ്ങളിലെ വിലകൂടിയ വീട്ടുവാടകകളും ചെലവുകളും ഉൾപ്പെടെ ചെലവാകുന്ന തുക വേതന വർദ്ധനവായി വേണമെന്നാണ് അദ്ധ്യാപക യൂണിയന്റെ ആവശ്യം. അടുത്ത മെയ് ജൂൺ മാസങ്ങളിൽ നിലവിലെ എഗ്രിമെന്റ് തീരുമ്പോൾ 14.5 ശതമാനം വേതന വർദ്ധനവ് നടപ്പിലാക്കണമെന്നാണ് അദ്ധ്യാപക യൂണിയന്റെ ആവശ്യം. ന്യൂസിലന്റിലെ പ്രൈമറി, ശിശുവിദ്യാങ്യാസ അദ്ധ്യാപകരും അടങ്ങിയ അദ്ധ്യാപകരാണ് കഴിഞ്ഞദിവസം വോട്ടെടുപ്പിലൂടെ തങ്ങളുടെ കൂട്ടായ കരാറുകൾ മുന്നോട്ട് വച്ചത്. ശമ്പളവർദ്ധനവിനൊപ്പം ഡിപ്പാർട്ട്‌മെന്റ് തലവൻ, ഡീൻ എന്നിവരുടെ ജോലി ഭാരം കുറയ്ക്കണമെന്നും, പല ഭാഗങ്ങളിലും ഉള്ള അദ്ധ്യാപക ക്ഷാമം കുറയ്ക്കണമെന്നും അദ്ധ്യാപക യൂണിയനുകൾ ആവശ്യപ്പെട്ടു. യൂണിയൻ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.
ന്യൂസിലന്റിലെ അദ്ധ്യാപകർ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപകർ സമരഭീഷണിയുമായി രംഗത്ത്. ഓക് ലന്റ് പോലെയുള്ള സ്ഥലങ്ങളിലെ വിലകൂടിയ വീട്ടുവാടകകളും ചെലവുകളും ഉൾപ്പെടെ ചെലവാകുന്ന തുക വേതന വർദ്ധനവായി വേണമെന്നാണ് അദ്ധ്യാപക യൂണിയന്റെ ആവശ്യം. അടുത്ത മെയ് ജൂൺ മാസങ്ങളിൽ നിലവിലെ എഗ്രിമെന്റ് തീരുമ്പോൾ 14.5 ശതമാനം വേതന വർദ്ധനവ് നടപ്പിലാക്കണമെന്നാണ് അദ്ധ്യാപക യൂണിയന്റെ ആവശ്യം.
ന്യൂസിലന്റിലെ പ്രൈമറി, ശിശുവിദ്യാങ്യാസ അദ്ധ്യാപകരും അടങ്ങിയ അദ്ധ്യാപകരാണ് കഴിഞ്ഞദിവസം വോട്ടെടുപ്പിലൂടെ തങ്ങളുടെ കൂട്ടായ കരാറുകൾ മുന്നോട്ട് വച്ചത്. ശമ്പളവർദ്ധനവിനൊപ്പം ഡിപ്പാർട്ട്‌മെന്റ് തലവൻ, ഡീൻ എന്നിവരുടെ ജോലി ഭാരം കുറയ്ക്കണമെന്നും, പല ഭാഗങ്ങളിലും ഉള്ള അദ്ധ്യാപക ക്ഷാമം കുറയ്ക്കണമെന്നും അദ്ധ്യാപക യൂണിയനുകൾ ആവശ്യപ്പെട്ടു.
യൂണിയൻ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.