- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രിൻസിപ്പൽമാരുടെ അദ്ധ്യാപന ജോലിഭാരം പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യസ വകുപ്പ്. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ ജോലിഭാരം 8 പിരീഡായാണ് വിദ്യാഭ്യാസ വകുപ്പ് വീട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ സ്കൂളിന്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയിൽ 25 പിരിഡുകൾ വരെ അദ്ധ്യാപനം നടത്തണമെന്നായിരുന്നു നിയമം. ഇതാണ് മാറ്റിയത്. പുതിയ ഉത്തരവ് അനുസരിച്ച് ബാക്കിവരുന്ന 14 പീരീഡ് പ്രസ്തുത വിഷയത്തിൽ പീരീഡ് കുറവുള്ള ജൂനിയർ അദ്ധ്യാപകർ ക്ലാസുകൾ എടുക്കണം. അദ്ധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ (അടുത്ത അക്കാദമിക വർഷം മുതൽ മാത്രം) നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാവകുപ്പ് അനുമതി നൽകി.
മറുനാടന് മലയാളി ബ്യൂറോ
Next Story