മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണിയും മുഖ്യവേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രമായ ടീം 5 എന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു ബൈക്ക് റേസിംഗിന്റെ പശ്ചാത്തലത്തിലുള്ള ടീസറാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിനിടയിൽ ശീശാന്ത് ഈ ചിത്രത്തിൽ അഭിനയിച്ചത്.

27 മിനുട്ട് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. 40,000 ൽ പരം ആളുകൾ ഇതിനോടകം തന്നെ ടീസർ കണ്ടു കഴിഞ്ഞു. പേർളി മാനി, ബാബു ആന്റണി തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറിന്റെയാണു സംഗീതം.