- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോക റെക്കോർഡ് നേടിയ മീഡിയ പ്ളസ് ടീമിനെ ആദരിച്ചു
ദോഹ : ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരം നേടിയ മീഡിയ പ്ളസ് ടീമിനെ മാനേജ്മെന്റ് ആദരിച്ചു. ദോഹ ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. ഖത്തറിൽ നിന്നും ഇതാദ്യമായാണ് ഒരു ബിസിനസ് സ്ഥാപനം ഇത്തരം അംഗീകാരം നേടുന്നത്. ഇത് തന്റെ ഗ്രൂപ്പിന് മൊത്തം അഭിമാനകരമാണെന്ന് അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ കൂടിയായ ശുക്കൂർ കിനാലൂർ പറഞ്ഞു. ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താ ക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് റെക്കോർഡ് പ്രഖ്യാപിക്കുവാൻ ദോഹയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്
ദോഹ : ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരം നേടിയ മീഡിയ പ്ളസ് ടീമിനെ മാനേജ്മെന്റ് ആദരിച്ചു. ദോഹ ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. ഖത്തറിൽ നിന്നും ഇതാദ്യമായാണ് ഒരു ബിസിനസ് സ്ഥാപനം ഇത്തരം അംഗീകാരം നേടുന്നത്. ഇത് തന്റെ ഗ്രൂപ്പിന് മൊത്തം അഭിമാനകരമാണെന്ന് അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ കൂടിയായ ശുക്കൂർ കിനാലൂർ പറഞ്ഞു.
ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താ ക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് റെക്കോർഡ് പ്രഖ്യാപിക്കുവാൻ ദോഹയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഇത് മീഡിയ പ്ളസ് ടീമിന്റെ വിജയമാണെന്നും ഓരോ ടീമംഗവും പ്രത്യേകം അനുമോദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വർഷത്തിലധികമായി സ്‌മോൾ ആൻഡ് മീഡിയം മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താൽപര്യവും നിർദേശവും കണക്കിലെടുത്ത് ഡയറക്ടറിയുടെ ഓൺലൈൻ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ൽ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓൺലൈൻ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലും ലഭ്യമാണ്. അവാർഡുകളും അംഗീകാരങ്ങളും ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയാണെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയരുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.